Latest NewsInternational

യുഎഇയിലെ താപനിലയെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സൂചിപ്പിക്കുന്നതും നല്‍കുന്ന നിര്‍ദ്ദേശങ്ങളും

അബുദാബി: യുഎഇയില്‍ വരും ദിവസങ്ങളില്‍ താപനില കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്ന് 40 ഡിഗ്രിവരെ ഉയര്‍ന്ന താപനില വരും നാളുകളില്‍ വീണ്ടും ഉയരുമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കഴിഞ്ഞദിവസം മുപ്പതിനോടടുത്തുനിന്ന ശേഷമാണ് വളരെവേഗം താപനില നാല്‍പ്പതിലെത്തിയത്. താപനില ഉയരുന്നതിനോടൊപ്പം മൂടപ്പെട്ട അന്തരീക്ഷമാകും രൂപപ്പെടുകയെന്നും കലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുമെന്നും തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവരോടും കടലില്‍ പോകുന്നവരോടും ജാഗ്രതപുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button