Latest NewsIndiaNews

രാത്രി കറന്റില്ലാത്തപ്പോൾ ഭർത്താവെന്ന് തെറ്റിദ്ധരിപ്പിച്ച് അയൽവാസി പീഡിപ്പിച്ചതായി പരാതി

 

മുംബൈ: വീട്ടിൽ അതിക്രമിച്ചുകയറി അയൽവാസി പീഡിപ്പിച്ചതായി മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതി.രാത്രി കറണ്ടില്ലാത്തപ്പോൾ അയൽവാസി തന്റെ കിടപ്പു മുറിയിലെത്തി തന്നെ ഉപയോഗിച്ചുവെന്നും ഭർത്താവാണെന്നു കരുതി താൻ വഴങ്ങിക്കൊടുത്തുവെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. എന്നാൽ ലൈംഗീക ബന്ധം കഴിഞ്ഞതിനു ശേഷം അയാൾ മുറിവിട്ടു പോകുന്നതിനു മുൻപ് മുറിയിലെ ലൈറ്റ് ഇട്ടപ്പോഴാണ് അയൽവാസിയാണ് തന്റെ മുറിയിൽ ഉണ്ടായിരുന്നതെന്ന് തനിക്ക് മനസ്സിലായതെന്നാണ് യുവതി പറയുന്നത്.

ഉടൻ തന്നെ ഭർത്താവിനെ വിവരമറിയിക്കുകയും ഇരുവരും ചേർന്ന് പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.യുവതിയുടെ പരാതിയെ തുടർന്ന് യുവതിയുടെ അയൽവാസിയായ വിശ്വനാഥ് കോകിയ എന്ന മുപ്പത്തിരണ്ടുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ യുവതിയുടെ ആരോപണം  കോകിയ നിഷേധിച്ചു. ഇരു വീട്ടുകാരും തമ്മിലുള്ള തർക്കം കാരണം യുവതിയും ഭർത്താവും കെട്ടിച്ചമച്ചതാണ് ഇതെന്നാണ് കോകിയയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button