തിരുവനന്തപുരം: ടൈംസ് ഓഫ് ഇന്ത്യ സര്‍വെയില്‍ കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിയെ തിരഞ്ഞെടുത്തു. ഡൽഹി ആസ്ഥാനമായ ഇപ്സോസ് എന്ന ഏജൻസിയാണ് ടൈംസ് ഒഫ് ഇന്ത്യക്ക് വേണ്ടി നടത്തിയ സർവേയിൽ പിണറായി മന്ത്രിസഭയിലെ മികച്ച മന്ത്രിയായി എ കെ ബാലൻ തിരഞ്ഞെടുത്തത് .
17 ശതമാനം പേർ ബാലനെ പിന്തുണച്ചപ്പോൾ 14 ശതമാനം പേർ പിന്തുണച്ച ധനമന്ത്രി തോമസ് ഐസക് രണ്ടാമതെത്തി. 11 ശതമാനം പിന്തുണ നേടിയ കൃഷിമന്ത്രി വി എസ്. സുനിൽകുമാറും തദ്ദേശഭരണ മന്ത്രി കെ ടി ജലീലുമാണ് തൊട്ടുപിന്നിൽ. കഴിഞ്ഞ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു എ കെ ബാലൻ ഇപ്പോള്‍ പട്ടികജാതി-വർഗ, പിന്നാക്ക ക്ഷേമം, നിയമം, സാംസ്കാരികം വകുപ്പുകളാണ് എ കെ ബാലൻ കൈകാര്യം ചെയ്യുന്നത്.
പിണറായി വിജയൻമന്ത്രിസഭ ഒന്നാം വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിലായിരുന്നു സർവേ. പിണറായി മന്ത്രിസഭയ്ക്ക് പത്തിൽ 5.8 മാർക്കാണ് സർവേഫലം നൽകുന്നത്. പ്രതിപക്ഷത്തിന് പക്ഷേ പത്തിൽ 5 മാർക്കേയുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനകീയാംഗീകാരം ഗണ്യമായി കൂടിയെന്ന് സർവേ സൂചിപ്പിക്കുന്നു.
Post Your Comments