Latest NewsKerala

സോഷ്യല്‍മീഡിയയിൽ ചട്ടമ്പിമാരുടെ വക വികട സരസ്വതീ വിലാസങ്ങള്‍; ഇപ്പോള്‍ താരം വി ടി ബല്‍റാം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട വി ടി ബല്‍റാം എംഎല്‍എയ്ക്ക് ചുട്ടമറുപടിയുമായി ജനങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തെ പരാമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് തങ്ങളുടെ പാര്‍ട്ടിയുടെ ഇരട്ടത്താപ്പിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് കമന്റുകള്‍ നിറഞ്ഞത്.

‘ഡാ മലരേ, കാളേടെ മോനേ ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്’ എന്നാണ് ബല്‍റാം ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്.

പോസ്റ്റുചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഇതിന് ചുട്ട മറുപടിയുമായി ജനങ്ങള്‍ ബല്‍റാമിനെ പരിഹസിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പശുവും പശുക്കിടാവുമെന്ന ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇന്ദിരാഗാന്ധിയുടെ ചിത്രത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ബല്‍റാമിന് ജനങ്ങള്‍ മറുപടി കൊടുത്തത്.


അന്ന് നിങ്ങള്‍ക്ക് ഇവ വിശുദ്ധജീവികളായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതിനെ എതിര്‍ക്കുന്നതെന്തിന് എന്നായിരുന്നു കൊച്ചുകുട്ടികള്‍പോലും ചോദിച്ചത്. പഴയകാല തെരഞ്ഞടെുപ്പ് ചിത്രങ്ങള്‍പോലും തപ്പിയെടുത്തുകൊണ്ടായിരുന്നു ബലറാമിന് ജനങ്ങള്‍ മറുപടി നല്‍കിയത്.

സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ ബല്‍റാം ഇത്തരം വിലകുറഞ്ഞ പോസ്റ്റുകള്‍ ഇട്ട് മാധ്യമ ശ്രദ്ധ നേടാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ചരിത്രം കൂടി പഠിക്കാന്‍ ശ്രമിക്കണമെന്നും ചിലര്‍ ഓര്‍മ്മിപ്പിച്ചു. ഒടുവില്‍ ബല്‍റാമിന് തന്നെ പാരയായി മാറിയ ഈ പോസ്റ്റിന് താഴെ പരിഹാസങ്ങളും ആക്ഷേപങ്ങളും തെറിവിളികളും നിറഞ്ഞതോടെ ഇവയില്‍നിന്നും ഓടിയൊളിക്കുകയായിരുന്നു ബല്‍റാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button