NattuvarthaLatest News

അവില്‍ മില്‍ക്കില്‍ പുഴു: പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്റിലെ ഡ്രീംസ് കൂള്‍ബാര്‍ അടച്ചു പൂട്ടി

പെരിന്തല്‍മണ്ണ: അവില്‍ മില്‍ക്കില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധയില്‍ കൂള്‍ബാര്‍ അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മിനഴി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ഡ്രീംസ് എന്ന കൂള്‍ബാറില്‍ നിന്നും കഴിച്ച അവില്‍ മില്‍ക്കില്‍ പുഴുവിനെ കണ്ടത്തുകയായിരുന്നു. ഉപഭോക്താവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന അവില്‍ മില്‍ക്കില്‍ നിന്നും പുഴുക്കളെ കണ്ടെത്തുകയായിരുന്നു.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളും മറ്റും തയ്യാറാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും നഗരസഭാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button