ദുബായ്: റമദാനിന്റെ ഭാഗമായി പല മാറ്റങ്ങളും യുഎഇയില്‍ ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് അബുദാബി പോലീസ്. വലിയ വാഹനങ്ങള്‍, ട്രക്കുകള്‍, തൊഴിലാളികളുടെ ബസ് എന്നിവയ്ക്കാണ് നിരോധനമെടുത്തിയിരിക്കുന്നത്.
50ലധികം യാത്രക്കാര്‍ക്കാണ് വിലക്ക് ബാധിക്കുന്നത്. റമദാന്‍ സമയങ്ങളില്‍ റോഡുകളില്‍ ജനത്തിരക്ക് കൂടുതലായിരിക്കും. ഈ സാഹചര്യത്തില്‍ ഗതാഗത തടസ്സം ഉണ്ടാകുകയും അപകടം ഉണ്ടാകുകയും ചെയ്യും. ഇതൊഴിവാക്കാനാണ് യുഎഇ പോലീസിന്റെ നടപടി.
രാവിലെ 8 മണിമുതല്‍ 10 മണിവരെയും ഉച്ചയ്ക്ക് 2 മണിമുതല്‍ 4 മണിവരെയുമാണ് ഈ വിലക്കെന്ന് ട്രാഫിക്ക് ഡിപാര്‍ട്‌മെന്റ് വ്യക്തമാക്കി. തൊഴിലാളികളുടെ ബസിന് രാവിലെ 8 മണിമുതല്‍ 10 മണിവരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments