സൗരോർജ്ജമുപയോഗിച്ച് ഒറ്റപറക്കലിൽ ലോകം ചുറ്റാൻ വിമാനമൊരുങ്ങുന്നു. റഷ്യൻ കോടിശ്വരൻ വിക്ടർ വെക്സ്ൽബെർഗിന്റെ നേതൃത്വത്തിലുള്ള റെനോവോ ഗ്രൂപ്പാണ് വിമാനം തയ്യാറാക്കുന്നത്. ഒറ്റ പൈലറ്റിന് മാത്രം സഞ്ചരിക്കാൻ വിമാനത്തിൽ അഞ്ചു ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഗ്ലൈഡർ മാതൃകയിലുള്ള വിമാനമാണ്. 120 അടി നീളമുള്ള ചിറകുളളായിരിക്കും ഉണ്ടാകുക. ഭൂമിയിൽ നിന്ന് പത്ത് മൈൽ ഉയരത്തിലായിരിക്കും വിമാനം പറക്കുക. സൗരോർജം ഉപയോഗിച്ച് ഒറ്റപറക്കലിൽ ഭൂമിയെ ചുറ്റുകയെന്ന ബഹുമതി സ്വന്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വെക്സ്ൽബെർഗ് പറഞ്ഞു.
വിമാനത്തിന്റെ മുകളിലും അടിയിലും സജ്ജീകരിക്കുന്ന പാനലുകളിലായിരിക്കും സൗരോർജം സംഭരിക്കുക. 2019 ൽ വിമാനം പറത്തനാകുമെന്നാണ് വെക്സ്ൽബെർഗിന്റെയും സംഘത്തിന്റെയും പ്രതീക്ഷ.
Post Your Comments