Latest NewsNewsIndia

ബുർഹാൻ വാണിയുടെ പിൻഗാമിയെ വധിച്ചു

ശ്രീനഗർ•ബുർഹാൻ വാണിയുടെ പിൻഗാമിയായി ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറായ സബ്സർ അഹമ്മദ് ഭട്ടിനെ സൈന്യം വധിച്ചു. ദക്ഷിണ കാശ്മീരിലെ ട്രാലില്‍ ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് ഭട്ടിനെ സൈന്യം വധിച്ചത്. ഇയാളോടൊപ്പം മറ്റൊരു ഭീകരനേയും സൈന്യം വധിച്ചിട്ടുണ്ട്.

10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഭട്ട് ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരരെ സൈന്യം വലഞ്ഞിരുന്നു. കഴിഞ്ഞദിവസം രാത്രി 9 മണിയോടെ ഇവര്‍ 42 രാഷ്ട്രീയ റൈഫിള്‍സ് പട്രോള്‍ സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഇവരെ വകവരുത്തിയത്.

ഹിസ്ബുള്‍ കമാന്‍ഡര്‍ ആയിരുന്ന ബുർഹാൻ വാണിയെ സൈന്യം വധിച്ചതിനെത്തുടര്‍ന്നാണ് സബ്സര്‍ അഹമ്മദ് ഭട്ട് ചുമതലയേറ്റത്.

അതേസമയം, ഭട്ടിന്റെ വധത്തിന് പിന്നാലെ ജനക്കൂട്ടം സൈന്യത്തിന് നേരെ കല്ലേറ് തുടങ്ങിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button