Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

സഹായം തേടിയെത്തിയ വീട്ടമ്മയെ രാഷ്ട്രീയ നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

 

കോഴിക്കോട്: സഹായം തേടി എത്തിയ യുവതിയെ ഡി.സി.സി ജനറൽ സെക്രട്ടറി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി.ഡി സി സി കോഴിക്കോട് ജനറൽ സെക്രട്ടറി രമേശ് നമ്പിയത്ത് ആണ് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. എന്നാൽ പരാതിക്കാരിയുടെ ഭർത്താവ് തന്നെ മർദ്ദിച്ചതായി രമേശ് നമ്പിയത്തും പൊലീസിൽ പരാതി നൽകി.

ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ഒരു വർഷം മുമ്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ ഭർത്താവിന് ധനസഹായത്തിനായാണ് ഡി സി സി സെക്രട്ടറിയുടെ ഓഫീസിൽ വീട്ടമ്മയും ഭർത്താവും എത്തിയത്. എന്നാൽ ഭർത്താവിനെ പുറത്തേക്കയച്ച് നാല്പതുകാരിയായ വീട്ടമ്മയെ രമേശ് കടന്നു പിടിക്കുകയായിരുന്നു എന്നാണു പരാതി.ആശുപത്രി രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനായി ഭർത്താവിനെ പുറത്തേക്കയെച്ച ശേഷം വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നു.

ചില രേഖകൾ കൂടി എടുക്കാൻ ഓഫീസിൽ തിരിച്ചെത്തിയ താൻ കാണുന്നത് ഭാര്യയെ നമ്പിയത്ത് ഉപദ്രവിക്കുന്നതാണെന്ന് വീട്ടമ്മയുടെ ഭർത്താവ് പറഞ്ഞ. തുടർന്ന് നടന്ന ബലപ്രയോഗത്തിൽ വീട്ടമ്മയ്ക്കു ബോധം നഷ്ടപ്പെട്ടു.തുടർന്ന് അവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. എന്നാൽ തനിക്കെതിരെ രാഷ്ട്രീയ പകപോക്കലാണ് നടന്നതെന്ന് രമേശ് നമ്പിയത്ത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button