മലപ്പുറത്ത് രണ്ടു പ്രധാന ക്ഷേത്രങ്ങളിൽ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചില വസ്തുതകൾ പറയാതെവയ്യ. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഒളിഞ്ഞും, തെളിഞ്ഞും ഹൈന്ദവ ക്ഷേത്രങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ വാർത്തകളിൽ മാത്രം ഒതുങ്ങുന്നു എന്നത് തികച്ചും ഖേദകരം. വർഷങ്ങളായി പല ക്ഷേത്രങ്ങളിലേയും പാട്ട ഭൂമികൾ പാട്ട കാലാവധി കഴിഞ്ഞും കൈവശം വയ്ക്കുന്നുണ്ടെന്ന വസ്തുത അധികാരികൾ മറച്ചു പിടിക്കുന്നത് കേരള ജനതക്ക് ഇന്നും അജ്ഞാതമാണ്.
മലപ്പുറം താനൂരിൽ നടന്ന പല അക്രമ സംഭവങ്ങളുടെയും പിന്നാമ്പുറ കഥകൾ തികച്ചും ഞെട്ടിക്കുന്ന വസ്തുതകൾ തന്നെയെന്നാണ് ചിന്താ ശേഷിയുള്ള ജനത വിസ്മരിക്കുന്നത്. തീരദേശ മേഖലകൾ പൂർണ്ണമായും തീവ്രവാദികൾക്കു തീറെഴുതി കൊടുത്തു, കേരളം ഭീകരവാദികൾക്കു വളക്കൂറുള്ള മണ്ണായി മാറിയിരിക്കുന്നു. മലപ്പുറം ജില്ല ഇന്ന് ഭീകരരുടെ വിളനിലം എന്നതിൽ ലോക ശ്രദ്ധ നേടിയിരിക്കുന്നു. ഭീകരതയുമായി ബന്ധപെട്ടു നടക്കുന്ന അന്വേഷണങ്ങൾ കേരളത്തിലെ , മലപ്പുറത്താണ് ചെന്നെത്തി നിൽക്കുന്നത്. അതിനാൽ വാർത്തകളും, വിവരങ്ങളും നാം സൗകര്യപൂർവ്വം വിസ്മരിക്കുന്നു.
ഈ അടുത്ത കാലത്തു നടന്ന മറ്റൊരു ക്ഷേത്ര അക്രമ സംഭവമാണ് മലപ്പുറം, വണ്ടൂർ ത്രിപുര സുന്ദരീ (വാണിയമ്പലം പാറാ ക്ഷേത്രം) ക്ഷേത്രത്തിൽ നടന്നത്. ക്ഷേത്ര വസ്തു വകകൾ ക്ഷേത്ര കിണറ്റിൽ എറിയുകയും, നാഗരാജാവ് അടക്കമുള്ള വിഗ്രഹങ്ങൾ നശിപ്പിക്കപ്പെടുകയും, ക്ഷേത്ര മതിൽ കെട്ടിനകത്തു മലം വിതറുകയും, മറ്റു ക്ഷേത്ര ആചാര വസ്തു വകകൾ നശിപ്പിക്കുകയും ചെയ്തു. പോലീസ് അന്വേഷണം എങ്ങുമെത്താതെ ഇന്നും ഇഴഞ്ഞു നീങ്ങുന്നു.
ഇപ്പോഴിതാ വീണ്ടും ഒരു മഹാ ക്ഷേത്രം നശിപ്പിക്കപ്പെടുന്നു. വർഷങ്ങൾ പഴക്കമുള്ള പൂക്കോട്ടുംപാടം ശ്രീ വില്ല്വത്തു മഹാ ശിവ ക്ഷേത്രം. കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവിൽ അക്രമിക്കപ്പെട്ടു. സാമൂഹ്യവിരുദ്ധർ എന്ന പേരിൽ, അവരുടെ ചെയ്തികളെ വിലയിരുത്തി എഴുതി തള്ളുന്ന ഇന്നത്തെ സമൂഹം പക്ഷെ ഒന്ന് മറക്കുന്നു, പതിറ്റാണ്ടുകൾ പഴക്കമുള്ള, ഈശ്വര ചൈതന്യം തുളുമ്പുന്ന മഹാദേവന്റെ വിഗ്രഹം നെടുകേ പിളർത്തി, മറ്റൊരു പ്രധാന പ്രതിഷ്ഠയായ ഭഗവാൻ വിഷ്ണുവിന്റെ വിഗ്രഹം തച്ചുടച്ചു തകർത്തു, ശ്രീ വേട്ടക്കൊരുമകൻ ശ്രീകോവിൽ നശിപ്പിച്ചു, ദേവിയുടെ ശ്രീകോവിൽ തകർത്തു, വസ്തു വകകൾ വാരി വിതറി.
ക്ഷേത്രത്തിലെ വൻ ജനപങ്കാളിത്വത്തോടെ നടക്കുന്ന ഭാഗവത സപ്താഹം ഏഴാം നാളിലേക്ക് പ്രവേശിക്കുന്ന ഈ ദിവസം ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ജനകീയ പ്രക്ഷോപം മാത്രം നടത്തി ഒതുങ്ങി പോവേണ്ടതാണോ ഹൈന്ദവ ക്ഷേത്രങ്ങളുടെ ഈ അവസ്ഥക്ക് നമുക്ക് ചെയ്യാനുള്ളത് എന്നത് ചിന്തനീയം തന്നെ. സംരക്ഷണം നൽകേ ണ്ട ഭരണവർഗ്ഗം ഹൈന്ദവ ആചാര , അനുഷ്ടാനങ്ങളെ തുറന്ന വേദിയിൽ പുച്ഛിക്കുന്നത് കണ്ടു ശീലിച്ച ആളുകൾ ഇത്തരം അക്രമങ്ങൾ നടത്താൻ മുന്നിട്ടിറങ്ങുന്നത് സ്വാഭാവികം എന്നേ പറയാനാവൂ. ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസങ്ങളും , ദുരാചാരങ്ങളും നശിച്ചു എന്ന് വിളിച്ചു പറഞ്ഞ കമ്മ്യൂണിസ്റ്റ് താത്വിക ആചാര്യന്മാരുടെ പ്രത്യയശാസ്ത്രത്തിലൂന്നിയ ഭരണാധികാരികൾ പക്ഷെ മറ്റു മതസ്ഥരുടെ ആചാരങ്ങളും, അനുഷ്ടാനങ്ങളും പൊക്കിപിടിക്കാൻ മറക്കുന്നില്ല എന്നതാണ് വസ്തുത. എത്രകണ്ട് ഇത്തരക്കാരിൽ നിന്നും ഹൈന്ദവ ക്ഷേത്രങ്ങൾ സംരക്ഷിക്കപ്പെടും എന്നതിന് ഇനിയും ഉദാഹരണങ്ങൾ വേറെയില്ല. ഒന്നാം വാർഷികം പൂർത്തിയാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ വാർഷിക സമ്മാനമായി ഹൈന്ദവ ജനതയ്ക്ക് കിട്ടിയ ഈ സമ്മാനം ഒരു സമൂഹത്തിന്റെ, സംസ്കാരത്തിന്റെ അന്തകർ തങ്ങളെന്ന സൂചനയായി മാറുന്നു എന്നതു നിസ്സംശയം പറയേണ്ടിവരുന്നു.
പ്രതികരണ വേദി.
വികെ. ബൈജു
Post Your Comments