ന്യൂഡല്‍ഹി : ബിഹാര്‍ മുഖ്യമന്ത്രിയും ഡെജിയു നേതാവുമായ നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ കക്ഷി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനിന്നതിനു ശേഷമാണ് നിതീഷ് കുമാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
വെള്ളിയാഴ്ച സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ 17 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ യോഗത്തില്‍നിന്ന് നിതീഷ് കുമാര്‍ വിട്ടുനിന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. മൗറീഷ്യസ് പ്രധാനമന്ത്രിയ്ക്കായി നടത്തിയ ഉച്ചഭക്ഷണത്തിനു ശേഷമാണ് നിതീഷ് കുമാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
Post Your Comments