Latest NewsAutomobile

വമ്പന്‍ മാറ്റത്തിനൊരുങ്ങി മാരുതി സുസുക്കി

വമ്പൻ മാറ്റത്തിനൊരുങ്ങി മാരുതി സുസുക്കി. ഇന്ധനക്ഷമത, കുറഞ്ഞ വില എന്ന ഖ്യാതിയോടെ ഇന്ത്യൻ കാർ വിപണിയുടെ പകുതിയും സ്വന്തമാക്കിയ മാരുതി  അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പരിഷ്‌കൃത എഞ്ചിന്‍, പുതിയ പ്ലാറ്റ്ഫോം, കൂടുതല്‍ ഓട്ടോമാറ്റിക് മോഡലുകള്‍ എന്നിവ യാഥാര്‍ഥ്യമാക്കാനാണ്  ലക്ഷ്യമിടുന്നത്.

പുതിയ പദ്ധതികൾ വഴി 2020-ഓടെ വര്‍ഷം തോറും 20 ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കാനും,എല്ലാ മോഡലുകളും ഓട്ടട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനിലേക്ക് മാറുമെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി.വി രാമന്‍ പറഞ്ഞു. 2020ൽ ബിഎസ് 6 നിലവാരം നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായി തന്നെ എല്ലാ കാറുകളും ഈ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷതോറും 94000-ത്തോളം ഓട്ടോമാറ്റിക് വാഹനങ്ങളാണ് മാരുതി വര്‍ഷതോറും വിറ്റഴിക്കുന്നത്. 2020-ഓടെ ഇത് മൂന്നു ലക്ഷത്തിലെത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇത് കൂടാതെ  പരിഷ്‌കൃത പതിപ്പും പുതിയതുമായ ഏഴ് മോഡലുകൾ മൂന്നു വര്‍ഷത്തിനുള്ളില്‍ മാരുതി സുസുക്കി ഇന്ത്യയിൽ പുറത്തിറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button