Latest NewsNewsIndia

രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന് റിപ്പോർട്ട്: രാജ്യത്ത് വൻ സുരക്ഷ

 

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ നഗരങ്ങളിൽ പാക് തീവ്രവാദ സംഘടനയായ ലഷ്‌കറെ തൊയിബ ഭീകരാക്രമണം നടത്തിയേക്കുമെന്നു ഇന്റലിജൻസ് റിപ്പോർട്ട്.രാജ്യത്തെ വന്‍ നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും ഭീകരാ​ക്രമണമുണ്ടാവുമെന്ന്​ റിപ്പോർട്ടുണ്ട്. ചാവേറാക്രമണം നടത്താനാണ് പദ്ധതിയെന്നാണ് വിവരങ്ങൾ.

തീവ്രവാദ സംഘടനയായ ലഷ്ക​ര്‍-ഇ-തൊയിബയുടെ നേതൃത്വത്തിലുള്ള ഇരുപതോളം ഭീകരർ ഇന്ത്യയിലേക്ക് കടന്നതായും ഇവർ ചെറു സംഘങ്ങളായി പല സ്ഥലങ്ങളിലും ആക്രമണം നടത്തിയേക്കാമെന്നുമാണ് റിപ്പോർട്ട്.പഞ്ചാബ്​, രാജസ്ഥാന്‍ തുടങ്ങിയ അതിർത്തി പ്രദേശങ്ങളാണ് ഭീഷണിക്കു മുന്നിൽ. മുംബൈ ഡൽഹി മെട്രോകളും ഭീഷണിയുടെ പരിധിയിലുണ്ട്.

മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളും ഹോട്ടലുകളും വിമാനത്താവളങ്ങളും തിരക്കേറിയ മാർക്കറ്റുകളുമാണ് ഇവർ ലക്‌ഷ്യം വെക്കുന്നതെന്നാണ് വിവരങ്ങൾ.പാകിസ്ഥാനിൽ നിന്നാണ് ഇവർ ഇന്ത്യയിലെത്തിയത്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനയും സുരക്ഷയും കർശനമാക്കുകയും വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button