ശ്രീനഗര്‍: പാക് ഭീകരര്‍ക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടി തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യന്‍ സൈന്യം വധിച്ചത് പത്തിലധികം ഭീകരരെയാണ്. ഇതോടെ കാശ്മീരില്‍ ഭീകരവാദം വ്യാപിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമമാണ് പാളിയത്.
വിശുദ്ധ റംസാന്‍ മാസത്തിലാണ് കാശ്മീരില്‍ ഭീകരര്‍ ആക്രമണം നടത്തുന്നതെന്നും പ്രതിരോധവക്താവ് പറഞ്ഞു. കഴിഞ്ഞ24 മണിക്കൂറിനിടെ ആയുധധാരികളായ ഭീകരരെ പ്രദേശത്ത് നിന്ന് പുറത്താക്കാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച കാശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ ഉള്‍പ്പടെ എട്ടു പേരെ സൈന്യം വധിച്ചു. ഇതില്‍ ആറു പേരെ റാംപൂരിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് വധിച്ചത്.
Post Your Comments