![](/wp-content/uploads/2017/05/TerroristsRenamed-1.jpg)
ഡല്‍ഹി : പാക് ഭീകരര്‍ ഹിന്ദു ആരാധലായങ്ങളില്‍ കടന്ന് ആക്രമണം നടത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സന്യാസികളായി ഇന്ത്യയിലെത്തി ഹിന്ദു ആരാധനാലയങ്ങളില്‍ കടന്ന് താമസിച്ച് ആക്രമണം നടത്താനാണ് ഇത്തരക്കാരുടെ ശ്രമമെന്ന് ഇന്റലിജന്‍സ് ചൂണ്ടിക്കാണിക്കുന്നു.
ഇസ്കോണ്‍ ടെമ്ബിളില് ഒളിച്ച് താമസിച്ചിരുന്ന പാകിസ്താനി ദില്ലിയില്‍ പിടിയിലായതിന് പിന്നാലെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 2013ല്‍ ഇന്ത്യയിലെത്തിയ ഇയാള്‍ ഇത്രയും കാലം ഇസ്കോണ്‍ ടെമ്ബിളിനുള്ളില് കഴിയുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വെള്ളിയാഴ്ച അറസ്റ്റിലായ പാക് പൗരനില്‍ നിന്ന് പാകിസ്താനി പാസ്പോര്‍ട്ടും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments