നോമ്പ് നോല്‍ക്കുന്നതിന് വിശ്വാസപരമായ കാര്യങ്ങള്‍ ഉണ്ടെന്നത് ശരിതന്നെ. അതിനൊപ്പം നോമ്പ് ശാരീരിക ആരോഗ്യത്തിന് നല്‍കുന്ന സംഭാവനയും വലുതാണ്. മെയ് 27 ന് റമദാന്‍ നാളുകള്‍ ആരംഭിക്കുന്ന വേളയില്‍ നോമ്പുനോല്‍ക്കുന്നത് കൊണ്ടുള്ള ശാരീരിക ഗുണങ്ങളെ കുറിച്ച് ചെറുതായി മനസിലാക്കാം.
ചിലഭക്ഷണത്തോടും ശീലങ്ങളോടുമുള്ള അമിത താല്‍പര്യം നോമ്പുനോല്‍ക്കുന്നതിന്റെ ഫലമായി ഉപേക്ഷിക്കാനാകും. റമദാനിലെ 30 നോമ്പു ദിവസങ്ങള്‍ ഈ ശീലങ്ങളില്‍ നിന്ന് പിന്‍മാറുന്നതിന് നിങ്ങളുടെ ശരീരത്തെയും പര്യാപ്തമാക്കും.
വിശപ്പില്ലായ്മ മാറിക്കിട്ടുന്നതിന് നല്ല ഒരു ഉപാധിയാണ് നോമ്പുനോല്‍ക്കുന്നത്. വിശപ്പില്ലായ്മ മൂലം കുറച്ച് ആഹാരം കഴിച്ച് നിങ്ങളുടെ ദഹനവ്യവസ്ഥകള്‍ മിതഭക്ഷണത്തോട് താതാമ്യം പ്രാപിച്ച അവസ്ഥയായിരിക്കും. ഒട്ടും ഭക്ഷണം കഴിക്കാതിരിക്കുന്നതോടെ ശരിയായ വിശപ്പ് വരുകയും നിങ്ങള്‍ക്ക് ആവശ്യമായ കലോറി നല്‍കുന്നത്ര ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും.
നോമ്പ് നോല്‍ക്കുന്നതിലൂടെ വിശപ്പ് കൂടുമെന്നതിനാല്‍ നോമ്പ് സമയത്തിനുശേഷം കഴിക്കുന്ന ആഹാരത്തില്‍ നിന്ന് കൂടുതല്‍ പോഷകഘടകങ്ങള്‍ വലിച്ചെടുക്കാന്‍ ഇത് ശരീരത്തെ പ്രാപ്തമാക്കുന്നു.
മൂന്നുദിവസം പട്ടിണി കിടക്കുന്നത് കൊണ്ട് രോഗപ്രതിരോധശേഷി കൂട്ടുമെന്നു മാത്രമല്ല പ്രതിരോധശക്തിയെ അപ്പാടെ ശക്തിപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു. മണിക്കൂറുകളോളമുള്ള നോമ്പ് നോക്കല്‍ ശരീരത്തിലെ ശരീരത്തിലെ പീതരക്താണുക്കളുടെ അളവ് കൂട്ടുന്നു. പീതാണുക്കള്‍ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നതാണ്.
നോമ്പുനോല്‍ക്കുന്നത് വഴി ശരീരത്തിലെ ഗ്ലൂക്കോസ് അമിതവണ്ണത്തിന് കാരണമാകുന്നത് തടഞ്ഞ് ശീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഉപയോഗിക്കപ്പെടുന്നു. അതുവഴി അമിത വണ്ണം കുറയാന്‍ സഹായിക്കുന്നു. കൊളസ്‌ട്രോള്‍ കുറയുന്നു. മസിലുകളെ ശക്തിപ്പെടുത്തുന്നു. ശരീരത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍ അളവുകള്‍ വന്‍തോതില്‍ കുറയുന്നു.
ചുരുക്കത്തില്‍ വിശ്വാസപരമായ ആചാരത്തിനപ്പുറം ശരീരത്തിന് എന്തുകൊണ്ടും ഗുണപ്രദമാണ് നോമ്പുനോല്‍ക്കുന്നതെന്ന് വ്യക്തം.
Post Your Comments