മുന്‍നിശ്ചയിച്ച പ്രകാരമുള്ള നാടകമായിരുന്നു മലാലയ്ക്ക് നേരെയുള്ള ആക്രമണമെന്നാണ് പാക് എംപിയായ മുസാറത്ത് അഹ്മദ്സേബ് പറയുന്നത്. മുസാറത്ത് ഇമ്രാന്‍ഖാന്റെ ടെഹ്റീക്-ഇ-ഇന്‍സാഫിന്റെ വനിതാ നേതാവാണ്. മലാല ബിബിസിക്ക് വേണ്ടി എഴുതിയിരുന്നുവെന്നതും, ശേഷം നടന്ന ആക്രമണവും ഈ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും, ഉര്‍ദു ദിനപത്രമായ ഉമ്മത്തിന് നല്കിയ അഭിമുഖത്തില്‍ അവര്‍ ആരോപിക്കുന്നു. ഇതിനായുള്ള പദ്ധതി തയ്യാറാക്കിയത് 2012ല്‍ മലാലയ്ക്ക് വെടികൊള്ളുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ്. മലാല ജീവിച്ചിരുന്ന സ്വാത് താഴ്വരയിലെ മുന്‍ഭരണാധികാരിയുടെ മരുമകള്‍കൂടിയാണ് അഹ്മദ്സേബ്.
സ്വാത്തില്‍ വെടിയേറ്റശേഷം നടത്തിയ സിടി സ്കാനില്‍ മലാലയുടെ തലയില്‍ വെടിയുണ്ട കണ്ടെത്തിയിരുന്നില്ല. പക്ഷെ പെഷവാറിലെ പരിശോധനകളില്‍ വെടിയുണ്ടയുണ്ടയുണ്ടെന്ന് കണ്ടെത്തി. ഇതും പദ്ധതിയുടെ ഭാഗമായിരുന്നു. മലാലയുടെ ചികിത്സയില്‍ ഭാഗമായ എല്ലാവര്ക്കും സര്‍ക്കാര്‍ ഭൂമിനല്‍കി വീട് വെച്ചുകൊടുത്തിട്ടുണ്ടെന്നും അവര്‍ ആരോപിക്കുന്നു. സിടി സ്കാനെടുത്ത ഉദ്യോഗസ്ഥനും പരിശോധിച്ച ഡോക്ടര്‍ക്കും സ്ഥലം നല്‍കിയെന്നും അവര്‍ ആരോപിക്കുന്നു.
ബിബിസിയില്‍ ഗുല്മ്മക്കായി എന്ന പേരില്‍ എഴുതുന്നവെന്ന് പ്രചരിപ്പിക്കപ്പെട്ട കാലത്ത്, മലാലയ്ക്ക് എഴുത്തും വായനയും പോലുമറിയില്ലെന്നും അഹ്മദ്സേബ് പറയുന്നു. കഥ കൃത്യമായി മലാലയെ പഠിപ്പിക്കാന്‍, ഒരു അമേരിക്കക്കാരന് അവരുടെ വീട്ടില്‍ ഇക്കാലക്ക് മൂന്ന് മാസം താമസിച്ചിരുന്നത്രേ. എന്താണ് പെട്ടന്ന് ഇത്തരത്തില്‍ ഇവര്‍ പെരുമാറാനുള്ള കാരണമെന്ന് ഇനിയും വ്യക്തമല്ല. അതേസമയം മുസാറത്തിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് പിടിഐ വക്താവ് വ്യക്തമാക്കി. 2014ല്‍ തന്നെ ഇവരെ പുറത്താക്കിയതാണെന്ന് പാര്‍ട്ടി വ്യക്തമാക്കി.
Post Your Comments