ലക്‌നൗ: അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് പ്രമുഖ മുസ്ലിം പണ്ഡിതൻ. യോഗ ഒരു നല്ല വ്യായാമമുറയാണ്. എന്നാല്‍ യോഗയോടനുബന്ധിച്ചുള്ള പൂജകളില്‍ നിന്ന് മുസ്ലിംങ്ങള്‍ വിട്ട് നില്‍ക്കണമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗവുമായ മൗലാനാ ഖാലിദ് റഷീദ് ഫാറംഗി മഹാലി പറഞ്ഞു.
ലക്‌നൗവിലെ പാര്‍ക്കുകളില്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ച് ഒരേ സമയം സാധാരണക്കാരെയടക്കം ഉള്‍പ്പെടുത്തി യോഗദിനാചരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര യോഗദിനാചരണം ജൂണ്‍ 21നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കം ചടങ്ങില്‍ 55,000 പേര്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ചടങ്ങിലേക്ക് ക്ഷണം കിട്ടിയാല്‍ താൻ പങ്കെടുത്തേക്കുമെന്നും ഖാലിദ് റഷീദ് പറഞ്ഞു.
2015 ലാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനം മായി പ്രഖ്യാപിച്ചത. 190 രാജ്യങ്ങളിൽ ഇപ്പോൾ അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ചണ്ഡിഗഡിലാണ് അന്താരാഷ്ട്ര യോഗാ ദിനം നടന്നത്.
Post Your Comments