മലപ്പുറം: പെരുന്നാളിനോടനുബന്ധിച്ച് ഒന്നിലധികം ദിവസങ്ങളില്‍ അവധി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പുമന്ത്രി കെ.ടി ജലീല്‍. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറത്ത് വിളിച്ചുചേര്‍ത്ത മാധ്യമസമ്മേളനത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം.നിലവില്‍ ഇരു പെരുന്നാളുകള്‍ക്കും ഒരു ദിവസം വീതമാണ് അവധി നല്‍കുന്നത്.ഇതുകൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു ദിവസം നിയന്ത്രിത അവധി നല്‍കാറുണ്ട്.
അടുത്ത വര്‍ഷം വിദ്യാഭ്യാസ കലണ്ടര്‍ തയാറാക്കുമ്പോള്‍ ഇതു സ്ഥിരം അവധിയായി പരിഗണിക്കാന്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. മുസ്‌ലിങ്ങളുടെ പ്രധാന ആഘോഷമായ ചെറിയ പെരുന്നാള്‍, വലിയ പെരുന്നാള്‍ എന്നിവക്ക് കൂടുതല്‍ ദിവസങ്ങള്‍ അവധി വേണമെന്ന് കാലങ്ങളായി മുസ്‌ലിം സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യമാണ്.
Post Your Comments