തിരുവനന്തപുരം : കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പിന് ഗൂഗിളിന്റെ അംഗീകാരം. ഗൂഗിള്‍ ലോഞ്ച് പാഡ് ആക്‌സലറേറ്റര്‍ രാജ്യത്ത് നിന്ന് തിരഞ്ഞെടുത്ത് ആറ് സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്ന് കേരളത്തില്‍ നിന്നുള്ളതാണ്.റെസീപ്പി ബുക്ക് എന്ന സ്റ്റാര്‍ട്ട് അപ്പിനാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇവര്‍ക്ക് ഗൂഗിളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. ആറ് മാസം ഗൂഗിളിന്റെ ഉപദേശവും ലഭിക്കും.
അനൂപ് ബാലകൃഷ്ണന്‍ ആണ് റെസീപ്പി ബുക്കിന്റെ സഹസ്ഥാപകനും സിഇഒയും. കൊച്ചി എസ്എന്‍ജി കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നിഖില്‍ ധര്‍മനാണ് മറ്റൊരു സഹസ്ഥാപകന്‍. കൃത്രിമ ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് ഉപയോക്താക്കളുടെ രുചിതാത്പര്യങ്ങള്‍ക്കനുസരിച്ച് റെസീപ്പികള്‍ തയ്യാറാക്കുന്ന ആപ്ലിക്കേഷന്‍ ആണിത്.
നിങ്ങളുടെ കൈവശം ഉള്ള ചേരുവകള്‍ ഉപയോഗിച്ച് എന്തൊക്കെ ഉണ്ടാക്കാം എന്നാണോ ആലോചനയെങ്കില്‍ ഈ ആപ്പ് അതിന് ഏറെ സഹായകമാകും. സ്‌നാപ്പ് ആന്റ് കുക്ക് എന്നത് ഇതിനാണ്. ചേരുവകളുടെ ഫോട്ടോ എടുത്ത് ആപ്പില്‍ ഇടുക. ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ റെഡി ഫോട്ടോ എടുക്കാതെ ചേരുവകളുടെ വിവരങ്ങള്‍ നല്‍കിയാലും റെസീപ്പി കിട്ടും, വോയ്‌സ് കമാന്‍ഡിലൂടേയും ഇത് സാധ്യമാണ്. ഒരു റസ്റ്റോറന്റിലെ ഏതെങ്കിലും വിഭവത്തെ തിരിച്ചറിഞ്ഞ് അതിന്റെ റെസീപ്പി കൂടി ഉപയോക്താക്കള്‍ക്ക് പ്രാപ്യമാക്കാനാണ് ഇവരുടെ അടുത്ത ലക്ഷ്യം.
Post Your Comments