തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളുടെ വിൽപ്പന നിരോധിച്ച കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. കശാപ്പിനായി കന്നുകാലികളെ കച്ചവടം ചെയ്യുന്നത് നിരോധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന അതിർത്തിയിലൂടെ രോഗബാധിതരായ കന്നുകാലികളെ കൈക്കൂലി കൊടുത്ത് കടത്തി കൊണ്ട് വന്ന് കശാപ്പ് ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടവെയ്ക്കുന്നുണ്ട്. കൂടാതെ കേരളത്തിൽ ആകെ 200 കശാപ്പ് ശാലയ്ക്ക് മാത്രമേ അനുമതി നൽകിയിട്ടുള്ളൂ. എന്നാൽ റോഡ് വക്കിൽ അനധികൃതമായി അറവ്ശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഇത് ആദ്യം നിയന്ത്രിക്കണം പിന്നീട് കേന്ദ്രസർക്കാർ തീരുമാനത്തെക്കുറിച്ച് സംസാരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments