Latest NewsNewsIndia

രാജ്യതലസ്ഥാനത്തെ ഹോട്ടൽ ജൻപഥ് ഓർമ്മയാകുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ലട്യൻസ് റോഡിലെ ഹോട്ടൽ ജൻപഥ് ഓ‍ർമയാകുന്നു. കേന്ദ്ര മന്ത്രിസഭായോഗം നിർമാണത്തനിമയുടെ സൗന്ദര്യം നിറഞ്ഞ ആഡംബര ഹോട്ടൽ കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു കൈമാറാൻ തീരുമാനിച്ച്‌. ഇതോടെ രാജ്യതലസ്ഥാനത്തെ സുന്ദര കാഴ്ചകളിലൊന്നായിരുന്ന ഹോട്ടൽ ഓർമ്മയാകുകയാണ്.
150 മുറികളുള്ള ഈ ഹോട്ടൽ ഐടിഡിസിക്കു കീഴിലാണ്. ഐടിഡിസി ഹോട്ടൽ നിക്ഷേപത്തിൽനിന്നു പിൻമാറുന്നതിന്റെ ഭാഗമായാണു ജൻപഥിന്റെ കൈമാറ്റം. ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തുള്ള ഹോട്ടൽ സർക്കാർ ഓഫിസായി മാറ്റാനുള്ള തീരുമാനത്തിലാണ് അധികൃതർ.

തുടർനടപടികളിൽ അന്തിമ രൂപമായിട്ടില്ല. കെട്ടിടത്തിനു കേടുപാടുകളുണ്ടെന്നും ഏറെക്കാലം ഉപയോഗിക്കാനാവില്ലെന്നും ഐഐടി റൂർക്കിയിൽ നിന്നുള്ള വിദഗ്ധ സംഘം റിപ്പോർട്ട് നൽകിയിരുന്നു. അതിനാൽ നിലവിലുള്ള അവസ്ഥയിൽ തുടർന്ന് ഉപയോഗിക്കാനുള്ള സാധ്യതയും കുറവ്.

shortlink

Post Your Comments


Back to top button