KeralaLatest NewsNews

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പത്ത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. താവളം ബൊമിയമ്പാടി ഊരിലെ അന- ശെല്‍വരാജ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഈ മാസം ഇതുവരെ അട്ടപ്പാടിയില്‍ അഞ്ച് കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്.

ജനിക്കുമ്പോള്‍ 1.7 കിലോയായിരുന്നു കുഞ്ഞിന്റെ തൂക്കം. തൂക്ക കുറവിനെ തുടർന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, നവജാതശിശുവിന്റെ മരണകാരണം എന്തെന്ന ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഈ മരണത്തോടെ അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം എട്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button