കാസര്‍ഗോഡ്•ഭര്‍ത്താവിനൊപ്പം ഗള്‍ഫിലായിരുന്ന യുവതി നാട്ടില്‍ തിരിച്ചെത്തിയ ശേഷം ആത്മഹത്യ ചെയ്തു. തലക്ലായി ക്ഷേത്രത്തിന് സമീപത്തെ അനില്‍കുമാറിന്റെ ഭാര്യ പെരുമ്പള തൊട്ടിയിലെ ബിന്ദു ആണ് മരിച്ചത്. 38 കാരിയായ ബിന്ദുവിനെ ബുധനാഴ്ച വൈകുന്നേരം വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഗള്‍ഫിലായിരുന്ന ബിന്ദു അടുത്തിടെയാണ് കുട്ടികളുമായി നാട്ടില്‍ തിരിച്ചെത്തിയത്. ഭര്‍തൃമാതാവും ബന്ധുക്കളും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയിരുന്നതിനാല്‍ ഭര്‍തൃപിതാവും ഒരു കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍തൃപിതാവ് കുട്ടിയെയും കൂട്ടി അടുത്തുള്ള കടയിലേക്ക് പോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് ബിന്ദുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
രണ്ടുമക്കളുടെ മാതാവായ ബിന്ദു വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. വിഷാദരോഗം മൂര്‍ഛിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. മക്കള്‍: അഭിജിത്ത്(10), അഭിനവ്(5). സഹോദരങ്ങള്‍: എം രവീന്ദ്രന്, വിജയന്, ലീല, സുമതി, ശ്രീദേവി. കാസര്‍കോട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments