ദുബായ് : റമദാന്‍ മാസം ആരംഭിച്ചതോടെ മുവുവന്‍ ആശുപത്രികളുടെയും ആരോഗ്യകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനസമയം ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) പുനഃക്രമീകരിച്ചു. തീവ്രപരിചരണ വിഭാഗങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. ആശുപത്രികള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 9.00 മുതല്‍ 2.00 വരെ പ്രവര്‍ത്തിക്കും. തീവ്രപരിചരണ വിഭാഗത്തിന്റെ സേവനം എല്ലാസമയത്തും ലഭ്യമാണ്. സ്റ്റാഫ് ക്ലിനിക്കുകള്‍ രാവിലെ 8.00 മുതല്‍ ഒന്നുവരെയും സ്പെഷ്യല്‍ ക്ലിനിക്കുകള്‍ രാവിലെ 9.00 മുതല്‍ 2.00 വരെയും പ്രവര്‍ത്തിക്കും.
ഹത്ത ആശുപത്രി
തീവ്രപരിചരണ വിഭാഗം, ഫാര്‍മസി, ലബോറട്ടറി, എക്സ്റേ വിഭാഗം എന്നിവ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. സ്പെഷ്യാലിറ്റി കേന്ദ്രങ്ങള്‍ രാവിലെ 8.00 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ. ഫാമിലി മെഡിസിന്‍ വിഭാഗം ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8.00 മുതല്‍ വൈകിട്ട് 6.00 വരെയും ഇഫ്താറിനുശേഷം രാത്രി 8.00 മുതല്‍ 10.00 വരെയും പ്രവര്‍ത്തിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ഫാമിലി ക്ലിനിക് രാവിലെ 9.00 മുതല്‍ വൈകിട്ട് 6.00 വരെയും ഇഫ്താറിനുശേഷം രാത്രി 8.00 മുതല്‍ 10.00 വരെയും പ്രവര്‍ത്തിക്കും.
ലത്തീഫ ആശുപത്രി
ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 9.00-ഉച്ചയ്ക്ക് 2.00. തീവ്രപരിചരണ വിഭാഗത്തിന്റെ സേവനം 24 മണിക്കൂറും ഉണ്ടായിരിക്കും. ശസ്ത്രക്രിയാ വിഭാഗം രാവിലെ 8.00-ഉച്ചയ്ക്ക് 1.00, സ്റ്റാഫ് ക്ലിനിക് രാവിലെ 9.00-ഉച്ചയ്ക്ക് 2.00. ക്ലിനിക്കുകള്‍ രാവിലെ 8.00 മുതല്‍ വൈകിട്ട് ആറുവരെയും.
റാഷിദ് ആശുപത്രി
ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 9.00 മുതല്‍ ഉച്ചയ്ക്ക് 2.00 വരെയും തീവ്രപരിചരണ വിഭാഗം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.
മെഡിക്കല്‍ ഫിറ്റ്നെസ് സെന്ററുകള്‍
മുഹൈസിന സെന്റര്‍ ശനി മുതല്‍ ബുധന്‍ വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇഫ്താറിന് 5.00 മുതല്‍ 9.00 വരെ അടയ്ക്കും. വ്യാഴാഴ്ച രാത്രി 9.00 വരെ മാത്രം. വെള്ളി അവധി.
അല്‍ ഖൂസ് മെഡിക്കല്‍ ഫിറ്റ്നെസ് സെന്റര്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.00 മുതല്‍ ഉച്ചകഴിഞ്ഞ് 3.00 വരെയും കാരമ മെഡിക്കല്‍ ഫിറ്റ്നെസ് സെന്റര്‍ രാവിലെ 8.00 മുതല്‍ 3.00 വരെയും പ്രവര്‍ത്തിക്കും.
മന്‍ഖൂല്‍, ലുസൈലി, അല്‍ സഫ, അല്‍ ബദ, ദാഫ്സ, ഡിഐഎഫ്സി, എമിറേറ്റ്സ് മെഡിക്കല്‍ ഫിറ്റ്നെസ് സെന്ററുകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 9.00 മുതല്‍ ഉച്ചയ്ക്ക് 2.00 യാണു പ്രവര്‍ത്തിക്കുക. നോളജ് വില്ലേജ്, എമിറേറ്റ്സ് എയര്‍ലൈന്‍, ജാഫ്സ സെന്ററുകള്‍ രാവിലെ 8.00-ഉച്ചയ്ക്ക് 1.00. റാഷിദിയ സെന്റര്‍ രാവിലെ 7.00-വൈകിട്ട് 4.00.
Post Your Comments