KeralaLatest NewsNews

ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള കോടിയേരിയുടെ പ്രസ്ഥാവന വന്‍ വിവാദത്തിലേയ്ക്ക്

കണ്ണൂര്‍ : ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച് സംസാരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്ഥാവന വന്‍ വിവാദം ഉയര്‍ത്തുന്നു . കണ്ണൂരില്‍ അഫ്‌സപ നടപ്പിലാക്കിയാല്‍ പട്ടാളം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നാണ് കോടിയേരി പറഞ്ഞത് . നാലു പേര്‍ കൂടി നില്‍ക്കുന്നത് കണ്ടാല്‍ വെടിവെച്ചു കൊല്ലുമെന്നും കോടിയേരി പറഞ്ഞു . കണ്ണൂരില്‍ ന്യൂനപക്ഷ സാംസ്‌കാരിക സമിതി സംഘടിപ്പിച്ച സെമിനാറിലാണ് കോടിയേരിയുടെ പരാമര്‍ശം.

കണ്ണൂരില്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ സി.പി.എം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ അഫ്‌സ്പ നടപ്പാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു . ഇതിനെതിരെയായിരുന്നു കോടിയേരിയുടെ പരാമര്‍ശം . അഫ്‌സപ നടപ്പിലാക്കിയാല്‍ പട്ടാളം സ്തീകളെ പീഡിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കോടിയേരിയുടെ വിവാദ പരാമര്‍ശം.

മുഖ്യധാര രാഷ്ട്രീയവും ന്യൂനപക്ഷങ്ങളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍ . ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും തീവ്രവാദവുമായി അതിന് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും എതിരെയാണ് യുഎപിഎ ഉപയോഗിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button