ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളിക്കെതിരെ വിവാദ ട്വീറ്റ് ഇട്ട ബോളിവുഡ് ഗായകന് സോനു നിഗം ട്വിറ്ററില്‍ നിന്നും പിന്‍വാങ്ങി. കഴിഞ്ഞ ദിവസം അശ്ലീല ചുവയോടെയുള്ള ട്വിറ്റുകള്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ ഗായകന് അഭിജിത്ത് ഭട്ടാചാര്യയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ സോനു നിഗം തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തത്.
ഇവിടെ മനുഷ്യരില്ലാ ഹിന്ദുക്കളും മുസ്ലീങ്ങളും മാത്രമാണുള്ളതെന്ന് പറഞ്ഞായിരുന്നു സോനുവിന്റെ അവസാന ട്വീറ്റുകള്‍. അഭിജിത്തിന് പിന്തുണയറിയിച്ചാണ് സോനു നിഗം ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തത്.
ജെഎന്‍യു വിദ്യാര്‍ത്ഥിനി ഷെഹ്ല റാഷിദിനെതിരേയും ബിജെപി വനിതാ നേതാക്കള്‍ക്കെതിരേയും മോശം ട്വീറ്റുകള്‍ അഭിജിത്ത് പോസ്റ്റു ചെയ്തിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് അഭിജിത്തിന്റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത്.
Post Your Comments