KeralaLatest NewsNews

ലാവലിന്‍ കേസ് : മുഖ്യമന്ത്രിയ്ക്കെതിരെ ഓ രാജഗോപാല്‍

തിരുവനന്തപുരം : ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ആരാഞ്ഞ ചോദ്യത്തിനുളള മറുപടിയിലാണ് മുഖ്യമന്ത്രിക്കെതിരെ ഒ. രാജഗോപാല്‍ രംഗത്തെത്തിയത്. സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. മേയ് 17ന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ 4166-ാം നമ്പര്‍ ഉത്തരത്തിലാണ് ലാവ്ലിന്‍ കേസില്‍ തെറ്റായ വിവരം മുഖ്യമന്ത്രി നല്‍കിയതെന്ന് രാജഗോപാല്‍ പറയുന്നു.

ഇതിനെതിരെ സ്പീക്കര്‍ക്ക് അദ്ദേഹം ഇന്ന് പരാതി നല്‍കും. ‘’ലാവലിന്‍ കേസ് സുപ്രീംകോടതിയില്‍ വാദിക്കുന്നതിന് ഹരീഷ് സാല്‍വേയുടെ ഫീസ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപയാണ് നാളിതുവരെ ചെലവഴിച്ചതെന്ന് വ്യക്തമാക്കാമോ?’’ എന്നായിരുന്നു ഒ. രാജഗോപാല്‍ രേഖാമൂലം ഉന്നയിച്ച ചോദ്യം. മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ഉത്തരം: ‘’ലാവ്ലിന്‍ കേസ് സുപ്രീകോടതിയില്‍ വാദിച്ചിട്ടില്ല,’’ എന്നാണ്. എന്നാല്‍, ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിട്ടുണ്ട്, ഹരീഷ് സാല്‍വേ ഹാജരായിട്ടുണ്ട്, വന്‍ തുക ഫീസിനത്തില്‍ നല്‍കിയിട്ടുമുണ്ട്.

മുഖ്യമന്ത്രിയുടെ മറുപടി അസത്യമാണെന്നു വന്നിരിക്കുകയാണ്. ഇതിനെതിരേ സഭാ ചട്ടങ്ങള്‍ പ്രകാരം വ്യാഴാഴ്ച നടപടിയെടുക്കുമെന്നും സഭയെ തെറ്റിദ്ധരിപ്പിച്ചതിന് സ്പീക്കറെ സമീപിക്കുമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ ഹരീഷ് സാല്‍വെ, എഫ്.എസ്. നരിമാന്‍ എന്നിവര്‍ ഹാജരായി. 2009 ആഗസ്ത് 30നാണ് ഹാജരായത്. 31ലെ പത്രങ്ങളില്‍ ഇതു സംബന്ധിച്ച് വാര്‍ത്തയും വന്നു. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് കേസ് കോടതിയില്‍ വന്നത്. അന്നത്തെ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ്, ലാവ്ലിന്‍ കേസില്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് അനുമതി നല്‍കി.
ഇതിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍, ജസ്റ്റിസ് ബി.എസ്. സുദര്‍ശന്‍ റെഡ്ഡി എന്നിവരുടെ ബെഞ്ചിലാണ് കേസ് വന്നത്. ഹര്‍ജിയില്‍ പിണറായി വിജയനു വേണ്ടി ഹാജരായത് എഫ്.എസ്. നരിമാനാണ്. സംസ്ഥാനത്തിനു വേണ്ടി ഹരീഷ് സാല്‍വെയും. ഹരീഷ് സാല്‍വെ, അന്ന് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച്, ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്ന് വാദിക്കുകയും ചെയ്‌തെന്നും രാജഗോപാല്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button