അബുദാബി•വെബ്‌സൈറ്റുകള്‍ വഴിയും സമൂഹ മാധ്യമങ്ങള്‍ വഴിയും യു.എ.ഇയെ അപകീര്‍ത്തിപ്പെടുത്തിയ എമിറാത്തി യുവാവിന് 10 വര്‍ഷം തടവും ഒരു മില്യണ്‍ ദിര്‍ഹം (ഏകദേശം 1,75,68,267.00 ഇന്ത്യന്‍ രൂപ)പിഴയും ശിക്ഷ വിധിച്ചു.
വെബ്സൈറ്റുകള്‍ നിര്‍മ്മിച്ച് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും യു.എ.ഇയേയും സര്‍ക്കാരിനേയും കുറിച്ച് തെറ്റായ വിവരങ്ങളും ലേഖനങ്ങളും പ്രചരിപ്പിച്ചുവെന്നാണ് കേസ്. ബുധനാഴ്ച അബുദാബി ഫെഡറല്‍ അപ്പീല്‍കോടതിയാണ് ശിക്ഷ വിധിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കുറിച്ച് അവമതിപ്പ് സൃഷ്ടിക്കല്‍, രാജ്യദ്രോഹത്തിന് പ്രേരിപ്പിക്കല്‍, യു.എ.ഇയുടെ വിദേശ-ആഭ്യന്തര നയങ്ങള്‍ക്കെതിരെ തിരിയാന്‍ ജനങ്ങളെ പ്രചോദിപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ഇയാള്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍, ലാപ്ടോപുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.
സര്‍ക്കാര്‍ സ്ഥാപനങ്ങളെ വിമര്‍ശിച്ചതിനും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചതിനും മറ്റു രണ്ട് എമിറാത്തികളെ കൂടി കോടതി ശിക്ഷിച്ചിട്ടുണ്ട്.
Post Your Comments