KeralaLatest NewsNews

കൊച്ചിയിലെ ഡേ കെയര്‍ നടത്തിപ്പുകാരിയ്ക്കെതിരെ വെളിപ്പെടുത്തലുമായി ആയമാര്‍

കൊച്ചി : പിഞ്ചു കുഞ്ഞിനെ മര്‍ദ്ദിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത ഡേ കെയര്‍ ഉടമ മിനിയ്ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ആയകള്‍. സംസാരിക്കാന്‍ പ്രായമാകാത്ത കുട്ടികളെ മിനി നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് ആയമാര്‍ പറയുന്നു.

സംസാരിക്കാന്‍ പ്രായമായ കുട്ടികള്‍ വീട്ടില്‍ ചെന്ന് പരാതി പറയുമെന്ന് ഭയന്ന് അവരെ കൂടുതല്‍ മര്‍ദ്ദിച്ചിരുന്നില്ല. കുഞ്ഞുങ്ങളുടെ കാലിലെ പാട് വൈകിട്ട് അച്ഛനമ്മമാര്‍ എത്തുന്നതിന് മുമ്പായി വെള്ളം നനച്ച് തുടയ്ക്കണമെന്ന് മിനി നിര്‍ദേശം നല്‍കിയിരുന്നത്രേ.

മല മൂത്രം വിസര്‍ജ്ജനം നടത്തിയാലും കുട്ടികളം ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും ആയമാര്‍ പോലീസിന് മൊഴി നല്‍കി. വലിച്ചിഴച്ചാണ് കുട്ടികളെ കുളിമുറിയിലേക്ക് കൊണ്ട് പോയിരുന്നത്. ഈ സമയത്ത് കുട്ടികള്‍ കരയുമ്പോള്‍ മര്‍ദ്ദിച്ചിരുന്നെന്നും ആയമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button