നാഗ് പൂര്‍: മതപരിവർത്തനത്തിനായി തട്ടിക്കൊണ്ട് പോയ 60 കുട്ടികളെ റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ പി എഫ് ) മോചിപ്പിച്ചു. കുട്ടികളെ പിന്നീട് ഇവരുടെ രക്ഷിതാക്കൾക്ക് വിട്ടു കൊടുത്തു.സമ്മർ ക്യാമ്പിനെന്നു പറഞ്ഞാണ് കുട്ടികളെ വീട്ടിൽ നിന്ന് ബ്രൈൻവാഷ് ചെയ്തു കൊണ്ടുപോയത്. എന്നാൽ ക്യാമ്പിന് വേണ്ടിയല്ല കുട്ടികളെ കൊണ്ട് പോകുന്നതെന്നും ബൈബിളിനെ പരിചയപ്പെടുത്താനും മതപരിവർത്തനം നടത്താനുമാണെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.
ചോദ്യം ചെയ്യലിൽ കുട്ടികളുമായി നാഗ് പൂര്‍ ട്രൈബൽ ക്യാമ്പ് സന്ദർശിക്കാൻ പോകുകയാണെന്ന് പ്രതികൾ വ്യക്തമാക്കിയെങ്കിലും സന്ദർശനവുമായി ബന്ധപ്പെട്ട യാത്രാ രേഖകൾ സമർപ്പിക്കാൻ ഇവർക്കായില്ല.ജാബ്‌വെ ജില്ലയിലെ പ്രൈവറ്റ് സ്‌കൂളിലെയും സർക്കാർ സ്‌കൂളിലെയും വിദ്യാർത്ഥികളെയാണ് സംഘം മതപരിവർത്തനത്തിനായി തട്ടി കൊണ്ട് പോയത്.
ഗവൺമെന്റ് റയിൽവേ പോലീസ് എസ് പി (ജി ആർ പി) കൃഷ്ണ വേണിയാണ് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ്സിനോട് ഇത് വെളിപ്പെടുത്തിയത്.സംഭവം ദേശീയ തലത്തിൽ വൻ വാർത്തയാകുകയും ചെയ്തു.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
Post Your Comments