KeralaNews

പിണറായി ഭരണത്തിന്റെ ഗുണഭോക്താക്കൾ ഭൂമാഫിയകളും വന്‍കിട മുതലാളിമാരും മാത്രം; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ഭൂമാഫിയകളും വന്‍കിട മുതലാളിമാരും മാത്രമാണ് പിണറായി ഭരണത്തിന്റെ ഒരു വര്‍ഷത്തെ ഗുണഭോക്താക്കളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ദേശീയ ജനാധിപത്യ സഖ്യം സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും വൈദ്യുതി, ശൗചാലയം എന്നിവയെല്ലാം കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കിയതാണ്. പിണറായി അധികാരമേറ്റതിന് ശേഷം 19 രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നത്. സ്വന്തം പാര്‍ട്ടിക്കാരായ കൊലപാതകികളെ നിയന്ത്രിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനായി കേന്ദ്രം പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കേരള സർക്കാർ അതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button