വിജയവാഡ: പൂര്‍വ കാമുകിയുടെ ആസിഡ് ആക്രമണത്തില്‍ നവവരന്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ഷെയ്ഖ് മുഹമ്മദ് ഇല്യാസ് (24) എന്ന യുവാവാണ് മരിച്ചത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് ദിവസം മുൻപാണ് യുവാവ് വിവാഹം കഴിച്ചത്. തുടർന്ന് യുവാവിന്റെ പൂർവകാമുകി ഇയാളെ ഫോണിൽ വിളിച്ച് തന്റെ ചിത്രങ്ങൾ മടക്കി നൽകണമെന്നും ആവശ്യപ്പെട്ടു.
സുഹൃത്തായ കാസിം വഴിയാണ് യുവാവിനെ വിളിച്ചത്. പിന്നീട് ചിത്രവുമായി വീട്ടിലെത്തിയ മുഹമ്മദ് ഇല്യാസിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയും സുഹൃത്തും ഒളിവിൽ പോകുകയും ചെയ്‌തു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
Post Your Comments