തീപിടിച്ച് സര്‍വതും നശിച്ച വീട്ടില്‍ തീപിടിത്തത്തിനിടെ കുടുങ്ങിയ പൂച്ചയെ രണ്ടുമാസത്തിനുശേഷം ജീവനോടെ കണ്ടെത്തി. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം.
ക്രിസ്റ്റീന മാറും ഭര്‍ത്താവും ബന്ധുക്കളുമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. രണ്ടുമാസം മുന്‍പാണ് വീട്ടില്‍ തീപിടിത്തമുണ്ടായത്. അഗ്നിശമനസേനാംഗങ്ങള്‍ അതിവേഗം വീട്ടിലെത്തിയെങ്കിലും അതിനകം വീട് ഭാഗികമായി കത്തിനശിച്ചിരുന്നു. വീട്ടിലുള്ളവരെ അപകടമില്ലാതെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായി. തങ്ങളുടെ വീട്ടിലുള്ള വളര്‍ത്തുനായയും പൂച്ചയും തീപിടിത്തത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നും അതിനെക്കൂടി രക്ഷിക്കണമെന്നും വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നശമനസേനാംഗങ്ങള്‍ വീണ്ടും വീട്ടിനുള്ളില്‍ കയറി നായയെ രക്ഷിച്ച് പുറത്തുകൊണ്ടുവന്നു. പുകശ്വസിച്ച് അപകടമുണ്ടാകാതിരിക്കാന്‍ ഓക്‌സിജന്‍ മാസ്‌ക് ധരിപ്പിച്ചാണ് ക്ലോയി എന്ന നായയെ പുറത്തെത്തിച്ചത്.
വീട്ടിലുണ്ടായിരുന്ന റിങ്ങര്‍ എന്നു വിളിച്ചിരുന്ന പൂച്ചക്കായി ഏറെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. പൂച്ച അതിനകം ഓടി രക്ഷപെട്ടിട്ടുണ്ടാകുമെന്നും അല്ലെങ്കില്‍ തീയില്‍പ്പെട്ട് ചത്തുകാണുമെന്നുമാണ് വീട്ടുകാരും രക്ഷാപ്രവര്‍ത്തകരും കരുതിയത്. വീട് താമസയോഗ്യമല്ലാതായതിനാല്‍ വീട്ടുകാരെല്ലാം ഇവിടെ നിന്ന് മാറിയാണ് പിന്നീട് താമസിച്ചത്.
കഴിഞ്ഞദിവസം തന്റെ കത്തിയെരിഞ്ഞ വീട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ക്രിസ്റ്റീന തന്റെ വളര്‍ത്തുനായക്ലോയിയെയും ഒപ്പം കൂട്ടി. നേരത്തെ വീട്ടില്‍ പലതവണ വന്നെങ്കിലും നായ ഒപ്പമുണ്ടായിരുന്നില്ല. ഇത്തവണ നായയെ കൂട്ടിയെത്തിയത് ഭാഗ്യമായി.
വീടിന്റെ ചുവരിലെ ഒരു ദ്വാരത്തില്‍ മണം പിടിച്ച് നായ കുറേ നേരമായി കുരച്ചുകൊണ്ടിരിക്കുന്നു. ഒടുവില്‍ ക്രീസ്റ്റീന ആ ദ്വാരത്തില്‍ നോക്കിയപ്പോള്‍ തളര്‍ന്ന് അവശനായി പൂച്ച അവിടെ കിടക്കുന്നു. ക്രിസ്റ്റീന പൂച്ചയെ രക്ഷിച്ച് മൃഗഡോക്ടര്‍മാരുടെ പക്കല്‍ എത്തിച്ച് പരിചരിച്ചു. ഇപ്പോള്‍ ആരോഗ്യം വച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയിരിക്കുന്നു റിങ്ങര്‍ പൂച്ച.
രണ്ടുമാസം മുഴുപ്പട്ടിണി കിടന്നിട്ടും പൂച്ചയെ മെലിയുകയും അവശനാകുകയും ചെയ്തതല്ലാതെ ചാകാതിരുന്നതില്‍ അതിശയിക്കുകയാണ് സംഭവം അറിഞ്ഞവരെല്ലാം. ആ ദ്വാരത്തില്‍ നിന്ന് പൂച്ചക്ക് പുറത്തുവരാന്‍ ഒരുവിധത്തിലും കഴിയുമായിരുന്നില്ല. ഏതായാലും തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ തങ്ങള്‍ പരിചരിക്കുന്ന റിങ്ങര്‍ തങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം.
Post Your Comments