ഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി വീണ്ടും മാനനഷ്ട കേസ് നൽകി. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. അരവിന്ദ് കെജരിവാളിന്റെ അഭിഭാഷകൻ രാംജത്‍മലാനി തന്നെ വഞ്ചകൻ എന്ന് വിളിച്ചത് ചൂണ്ടിക്കാട്ടിയാണ് ജെയ്റ്റ്‍ലിയുടെ ഇപ്പോഴത്തെ മാനനഷ്ടകേസ്.
ദില്ലി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് കെജരിവാളിനെതിരെ ദില്ലി ഹൈക്കോടതിയിലും മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലും ജെയ്റ്റ്‍ലി നേരത്തെ മാന നഷ്ടകേസ് നൽകിയിരുന്നു. അതിന് പുറമെയാണ് ഇപ്പോഴത്തെ കേസ്. മുതിര്‍ന്ന അഭിഭാഷകരായ രാജീവ് നയ്യാര്‍, സന്ദീപ് സേത്തി എന്നിവരാണ് ജെയ്റ്റലിക്കു വേണ്ടി വാദിക്കുന്നത്.
കേസില്‍ അപ്രകസ്തമായ കാര്യങ്ങള്‍ ജത്മാലിനി ഉന്നയിക്കുകയാണെന്നും അരുണ്‍ ജെയ്റ്റ്ലിയും കെജ്രിവാളും തമ്മിലാണോ ജെയ്റ്റലിയും രാം ജത്മാലിനയും തമ്മിലാണോയെന്നും ആരാഞ്ഞിരുന്നു. ഈ ഘട്ടത്തില്‍ കെജ്രിവാളിന്‍റെ നിര്‍ദേശപ്രകാരമാണ് കേസ് നടത്തുന്നതെന്നു ജത്മലാനി അറിയിച്ചുവെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.
Post Your Comments