CinemaMovie SongsBollywoodEntertainment

നടി കങ്കണ റണാവത്തിനെതിരെ കേസ്

ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസ്. ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന പുതിയ ചിത്രത്തിന്‍റെ തിരക്കഥ അടിച്ചുമാറ്റിയതാണെന്നു ആരോപിച്ചാണ് നടിയ്ക്കെതിരെ കേസ്. സംവിധായകന്‍ കേതന്‍ മേത്തയാണ് നടിയ്ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. കങ്കണയെ നായികയാക്കി താന്‍ സംവിധാനം ചെയ്യാന്‍ ഇരുന്ന റാണി ഓഫ് ഝാന്‍സി: ദി വാരിയര്‍ ക്യൂന്‍ എന്ന ചിത്രത്തിന്റെ തിരക്കഥ മാറ്റൊരു സംവിധായകന് ചോര്‍ത്തിക്കൊടുത്തുവെന്നാണ് ആരോപണം.

ക്രിസ് സംവിധാനം ചെയ്യുന്ന ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന മണികര്‍ണിക എന്ന ചിത്രത്തിനുവേണ്ടി കങ്കണ തന്റെ തിരക്കഥ ചോര്‍ത്തിക്കൊടുത്തുവെന്നാണ് കേതന്‍ മേത്തയുടെ ആരോപണം. ബാഹുബലിയുടെ തിരക്കഥാകൃത്ത് കെ.വി.വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ കങ്കണയാണ് നായിക.

പത്ത് വര്‍ഷത്തെ ഗവേഷണത്തിനുശേഷമാണ് താന്‍ ഝാന്‍സി റാണിയുടെ തിരക്കഥ തയ്യാറാക്കിയതെന്ന് കേതന്‍ മേത്ത പറയുന്നു. 2015 മുതല്‍ കങ്കണയുമായി ഈ ചിത്രത്തിന്റെ തിരക്കഥ ചര്‍ച്ച ചെയ്തുവരുന്നുണ്ട്. ഗവേഷണത്തിലും തിരക്കഥാചര്‍ച്ചയിലുമെല്ലാം കങ്കണയും സജീവമായി പങ്കെടുത്തിരുന്നു. ഗവേഷണം നടത്തിയതിന്റെ രേഖകളെല്ലാം കങ്കണയെ കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ ഈ സിനിമയുമായി സഹകരിക്കുന്നില്ലെന്ന് കങ്കണ അറിയിച്ചിട്ടില്ല. ക്രിഷിന്റെ മണികര്‍ണികയില്‍ അവര്‍ നായികയാവുന്ന വിവരം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. തന്റെ ചിത്രത്തിന്റെ തിരക്കഥയുടെ വിശദാംശങ്ങള്‍ മുഴുവന്‍ അറിയാവുന്നു ആളെന്ന നിലയില്‍ കങ്കണ അതെല്ലാം പുതിയ ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തിട്ടുണ്ടാകുമെന്നു വേണം വിശ്വസിക്കാന്‍. അതുകൊണ്ട് മണികര്‍ണികയുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും കേതന്‍ മേത്ത വക്കീല്‍ നോട്ടീസില്‍ പറയുന്നു.

shortlink

Post Your Comments


Back to top button