
ലക്‌നൗ: ബാബരി മസ്ജിദ് കേസിൽ അഞ്ചു പേർക്ക് സി.ബി.ഐ കോടതി ശനിയാഴ്ച ജാമ്യം അനുവദിച്ചു. പുരോഹിതരായ മുൻ എം.പി പി.ആർ ദേവദാന്തി, വി.എച്ച്.പി നേതാവ് ചമ്പത് റായ്, ബി.എൽ ശർമ്മ, മഹത് നൃത്യ ഗോപാൽ ദാസ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
മെയ് 22 നു കേസിലെ അടുത്ത വാദം കേൾക്കും. ബി.ജെ.പി നേതാവ് അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, രാജസ്ഥാൻ ഗവർണ്ണർ കല്യാൺ സിങ് എന്നിവർക്കെതിരെ ഗൂഢാലോചന കുറ്റം പുനർസ്ഥാപിച്ച് വിധി വന്ന് ദിവസങ്ങൾക്കകമാണിത്.
Post Your Comments