
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന് ഒരു കുടുംബത്തിലെ 11 പേര് കൊല്ലപ്പെട്ടു. വിവാഹ സംഘം സഞ്ചരിച്ച ടൊയോട്ട സെഡാനാണ് തകര്‍ന്നത്. റോഡ് അരികില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്.
കാബൂളിലെ ലോഗാര്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മരിച്ചവരില്‍ അഞ്ചു കുട്ടികളും അഞ്ച് സ്ത്രീകളും ഉള്‍പ്പെടും. സംഭവത്തില്‍ രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
Post Your Comments