പനജി: കഴിഞ്ഞദിവസം ഗോവയില്‍ പാലം തകര്‍ന്ന് പുഴയില്‍ കാണാതായവരെ മുതലകള്‍ പിടിച്ചതായി സംശയം. മുതലകൾ ധാരാളമുള്ള പുഴയിലാണ് ഏകദേശം പതിനഞ്ചോളം പേര് കാണാതായത്. മുതലകൾ ഉള്ളതിനാൽ രക്ഷാപ്രവർത്തനവും തടസ്സപ്പെട്ടിരിക്കുകയാണ്.പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാളെ സുരക്ഷാവിഭാഗം രക്ഷിക്കാന്‍ ശ്രമിക്കുന്നത് കാണാന്‍ പാലത്തിൽ തടിച്ചുകൂടിയവര്‍ ആണ് അപകടത്തിൽ പെട്ടത്.
സൗത്ത് ഗോവയില്‍ പോര്‍ച്ചുഗീസ് കാലത്ത് സുവാരി നദിക്ക് കുറുകെ പണിത നടപ്പാലമാണ് തകര്‍ന്നത്.അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ നാലുവര്‍ഷമായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു.പുഴയില്‍ വന്‍തോതില്‍ മുതലകളുള്ളതായാണ് റിപ്പോർട്ട്.പ്രത്യേക പരിശീലനം ലഭിച്ച നാവികസേനയും സേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.
രണ്ടുപേർ മരിച്ചതായാണ് ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ പതിനഞ്ചോളം പേരെ കാണാതായിരിക്കുകയാണ്.രക്ഷാപ്രവര്‍ത്തകരും മുതലകളുടെ ആക്രമണഭയത്തിലായതിനാല്‍ കാണാതായവരെ കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയിലാണ്.
Post Your Comments