ഡൽഹി: ഇന്റര്‍നെറ്റിന്റെ വേഗം വര്‍ധിപ്പിക്കാൻ പുതിയ സംവിധാനവുമായി ഐ.എസ്.ആർ.ഒ. ഇതിനായി മൂന്ന് സാറ്റലൈറ്റുകലാണ് ഐ.എസ്.ആർ.ഒ വിക്ഷേപിക്കാനൊരുങ്ങുന്നത്. അടുത്ത പതിനെട്ട് മാസത്തിനുള്ളില്‍ മൂന്ന് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നതിനാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്. ജിസാറ്റ്-19, ജിസാറ്റ്-11, ജിസാറ്റ്-20 എന്നീ കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റുകളാണ് വിക്ഷേപണത്തിനായി ഒരുക്കുന്നത്.
ജിസാറ്റ് -19ന്റെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജിഎസ്എല്‍വി-എംകെ മൂന്നിന്റെ സഹായത്തോടെ ജൂണില്‍ തന്നെ ജിസാറ്റ്- 19 വിക്ഷേപിക്കാനാകും എന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്.
ജിസാറ്റ്-19 ആശയവിനമയത്തിനുള്ള ഒരു പുതിയ ഉപഗ്രഹ തലമുറ സൃഷ്ടിക്കുമെന്നും ആശയവിനമയത്തിനുള്ള ശേഷി കൂടിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന്റെ തുടക്കമായിരിക്കുമെന്നും ഐഎസ്ആര്‍ഒ അഹമ്മദാബാദ് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്ര പറഞ്ഞു.
ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിന്റെ സഹായത്തോടെ നാല് ടണ്‍ ഭാരത്തോടടുത്തുള്ള ഉപഗ്രഹവുമായി ഐഎസ്ആര്‍ഒയുടെ റോക്കറ്റ് അടുത്ത മാസം കുതിക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് അടുത്ത പതിനെട്ട് മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്.
Post Your Comments