
ഹോൺഡുറസ്: ഈ ജയിലിലെ ആർഭാടത്തെ കുറിച്ച് കേട്ടാൽ ആരും കൊതിച്ചു പോകും. മറ്റ് ജയിലുകളിൽ നിന്ന് വ്യത്യസ്തമാകുകയാണ് ഹോൺഡുറസിലെ തെഗുക്ലിപ്പിലെ ടാമാറ ജയിലിലെ സൗകര്യങ്ങൾ. കുറ്റവാളികൾക്ക് ശിക്ഷയനുഭവിക്കാനുള്ള സ്ഥലമാണ് ജയിലുകൾ. അതിനാൽ തന്നെ പരിമിതമായ ജീവിത സാഹചര്യങ്ങളും കടുത്ത അച്ചടക്കവുമാണ് ജയിലുകളിൽ ഒരുക്കാറ്. പക്ഷെ നമ്മുടെ ഈ സങ്കൽപ്പങ്ങളെ തച്ചുഉടയ്ക്കുന്നതാണ് ഈ ജയിൽ.
ബോറടി മാറ്റാൻ 52 ഇഞ്ച് ടെലിവിഷൻ, കളിയ്ക്കാൻ വീഡിയോ ഗെയിം, ഭാര്യമാരെയും കാമുകിമാരെയും കാണാൻ പ്രത്യേക മുറികൾ, ആർഭാടപൂർണ്ണമായ ഭക്ഷണങ്ങൾ, മുഖം മിനുക്കാൻ സൗന്ദര്യ വസ്തുക്കൾ, ശീതള പാനീയങ്ങൾ കുടിക്കാൻ റഫ്രിജറേറ്റർ,എം ശീതികരിച്ച മുറികൾ തുടങ്ങി ആരെയും ആകർഷിക്കുന്ന കാര്യങ്ങളാണ് ഈ ജയിലിൽ സജ്ജീകരിച്ചിരിക്കുന്നത്. ജയിലിൽ ഈ സൗകര്യങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത് രാജ്യത്തെ ഉന്നതരായ തടവുപുള്ളികൾക്കും, മാഫിയ തലവന്മാർക്കുമാണ്.
Post Your Comments