മലേഗാവ്/ മഹാരാഷ്ട്ര:മലേഗാവ് മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി മത്സരിക്കുന്ന 56 സ്ഥാനാര്‍ഥികളില്‍ 27 പേരും മുസ്ലിങ്ങള്‍. ആകെ 84 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. 21 വാർഡുകളിലാണ് തെരഞ്ഞെടുപ്പ്. ഇപ്പോൾ മാലേഗാവ് മുനിസിപ്പൽ കോർപ്പറേഷന്റെ ഭരണം എൻ സി പി ആണ്. ഇതാദ്യമായാണ് ഇത്രയും സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത്.
ഇത്തവണ പ്രധാന പാർട്ടികളെല്ലാം മത്സര രംഗത്തുണ്ടെന്നതാണ് പ്രത്യേകത. അതുകൊണ്ടു തന്നെ കടുത്ത മത്സരമാവും ഉണ്ടാവുക. കൊണ്ഗ്രെസ്സ് 72 സീറ്റുകളിൽ മത്സരിക്കുമ്പോൾ എൻ സി പി 52 സീറ്റിലും ജനതാദൾ എസ് 10 സീറ്റിലും മത്സരിക്കുന്നു.എഐഎംഐഎം 35 പേരെ മത്സരിപ്പിക്കുന്നുണ്ട്. 2007 ലും 2012 ലും ഒരു സീറ്റു പോലും ബിജെപിക്ക് ലഭിച്ചിരുന്നില്ല.അന്ന് ശിവസേനയുമായി ചേർന്നായിരുന്നു ബിജെപി മത്സരിച്ചിരുന്നത്.
Post Your Comments