2000 വർഷം മുമ്പ് മൂഷകവംശത്തിലെ ഭല്ലവൻ രാജാവ് പണികഴിപ്പിച്ചതാണ് മാടായികോട്ട. കണ്ണൂർ ജില്ലയിലെ മാടായിൽ ആണ് ഇത് നിലനിൽക്കുന്നത്.ഏഴിമല രാജാക്കന്മാരുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ് മാടായിക്കോട്ട.ആര് ഗോപുരങ്ങളും ഒരു നിരീക്ഷണ ഗോപുരവുമുണ്ടായിരുന്ന മാടായിക്കോട്ടയുടെ ഗോപുരങ്ങൾ മിക്കതും നശിച്ചു.കോട്ടയ്ക്കുള്ളിൽ അതിന്റെ അടിത്തറകൾ ഇപ്പോഴും കാണാം. ഒപ്പം ആഴമേറിയ മൂന്നു കിണറുകളും അവശേഷിക്കുന്നുണ്ട്.
കോലത്തിരി രാജാവിന്റെ പടനായകനായ മുരിക്കഞ്ചേരി കേളുവിന്റെ അധീനതയിലായിരുന്നു ഈ കോട്ട. ഇവിടെ ഭരിച്ചിരുന്ന ആദ്യത്തെ രാജവംശമാണ് മൂഷക വംശം.ഒരു യുദ്ധത്തില്‍ മരിച്ച മഹിഷ്മതി രാജാവിന്റെ പത്നി ഒരു തോണി വഴി ഏഴിമലയില്‍ എത്തിച്ചേര്‍ന്നു വെന്നും അവിടുത്തെ വാകമരക്കാട്ടില് ഒരു ആണ്‍ക്കുട്ടിയെ പ്രസവിച്ചുവെന്നും, ഈ കുട്ടിയെ പരശുരാമന് മൂഷക രാജവംശത്തിന്റെ അധിപനാക്കി എന്നുമാണ് പുരാണകഥ. ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് കോപമടങ്ങിയ പരശുരാമൻ രാജ്ഞിയോടും രാമഘടനോടും സഹതാപം തോന്നിയതിനാൽ ഏഴിമലയിൽ വന്നു രാമഘടന്റെ പട്ടാഭിഷേകം തൻറെ കൈകളാൽ തന്നെ നടത്തി മൂഷികവംശത്തിനു തുടക്കമിട്ടുവെന്നു മൂഷികവംശകാവ്യം പരാമർശിക്കുന്നുണ്ട്.
ഏകദേശം എട്ടാം-ഒമ്പതാം നൂറ്റാണ്ടോടു കൂടിയാണ് മൂഷികവംശം പ്രാബല്യത്തിൽ വന്നത്. അക്കാലത്തു കേരളത്തിലെ പരമോന്നത ചക്രവർത്തിമാർ എന്ന സ്ഥാനമുണ്ടായിരുന്ന രണ്ടാം ചേര പെരുമാക്കന്മാരുടെ സാമന്തന്മാരായിരുന്നു മുഷികവംശ രാജാക്കന്മാർ.ഇവയെ കൂടാതെ അക്കാലത്തു ദക്ഷിണേന്ത്യയിൽ നിലനിന്നിരുന്ന ചോള, ചേര, തുടങ്ങിയ രാജവംശങ്ങളെ കുറിച്ചും മൂഷികവംശകാവ്യം പരാമർശിക്കുന്നുണ്ട്.മൂഷിക രാജാകന്മാർ പല ഹൈന്ദവ ക്ഷേത്രങ്ങൾക്കു പുറമെ കോലം എന്ന പേരിൽ അറിയപ്പെട്ട ഒരു പ്രധാനപ്പെട്ട പട്ടണവും പണികഴിപ്പികുകയുണ്ടായി. ഉത്തര മലബാറിന് കോലത്തുനാട് എന്നുള്ള പേര് ഈ പട്ടണത്തിന്റെ പേരിൽ നിന്നും ഉത്ഭവിച്ചതാണ്.
അവർ അന്ന് കേരളത്തിലുണ്ടായിരുന്ന ന്യൂനപക്ഷമായ ബൗദ്ധ-ജൈനർക്കും പിന്തുണ നല്കിപ്പോന്നു.മൂഷികവംശകാവ്യത് തിൽ ശ്രീകണ്ഠൻ എന്ന ഒരു രാജാവിനെയാണ് മൂഷികവംശത്തിലെ അവസാന രാജാവായി കണക്കാക്കുന്നത്. ഒരു പക്ഷെ ഈ രാജാവിന്റെ കാലത്തോ അല്ലെങ്കിൽ അതിനു ശേഷമോ പത്ത് – പതിനൊന്നാം നൂറ്റാണ്ടുകളിൽ കേരളത്തിൽ നടന്ന ചോളന്മാരുടെ ആക്രമണത്തിൽ മൂഷികവംശം തകർന്നു പോയിട്ടുണ്ടാവാം.അല്ലെങ്കിൽ ഈ രാജവംശം ക്രമേണ ചിറക്കലിലേക്ക് മാറിയതായിട്ടാണ് അനുമാനിക്കുന്നത്. പിന്നീട് കോലപട്ടണത്തിന്റെ പേരിൽ തന്നെ അറിയപ്പെട്ട ഉത്തര മലബാർ ഭരിച്ച കോലത്തിരിമാർ മൂഷിക രാജാക്കന്മാരുടെ പിന്തുടർച്ചക്കാരാവാം. എന്തായാലും ഇപ്പോഴും ഈ കോട്ടയുടെ അവശിഷ്ടങ്ങൾ നമുക്ക് കാണാവുന്നതാണ്.
Post Your Comments