
ജീവിതത്തില്‍ ഭാഗ്യവും ഐശ്വര്യവുമെല്ലാം വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ജീവിതത്തിൽ സൗഭാഗ്യം കൊണ്ടുവരാനും ദുര്‍ഭാഗ്യമകറ്റാനുമുള്ള ചില വഴികൾ നോക്കാം. ഉണര്‍ന്നയുടന്‍ കൈത്തലങ്ങള്‍ രണ്ടും കൂട്ടിപ്പിടിച്ച് കരാഗ്രേ വസതി ലക്ഷ്മീ, കരമധ്യേ സരസ്വതി, കരമൂലേ തു ഗോവിന്ദ, പ്രഭാതേ കരദര്‍ശാമി എന്ന മന്ത്രം ചൊല്ലണം. രാവിലെ ദേഹശുദ്ധി വരുത്തി വിളക്കു കൊളുത്തി പുഷ്പങ്ങളര്‍പ്പിച്ചു ഭഗവാനെ സ്തുതിയ്ക്കുകയും വേണം.
പുലര്‍ച്ചെ കുളി കഴിഞ്ഞ് തുളസിയ്ക്കു സമീപം ദീപം തെളിയിക്കുന്നത് നല്ലതാണ്. ഇത് നെഗറ്റീവ് ഊർജ്ജത്തെ ഇല്ലാതാക്കും. ഗായത്രീമന്ത്രം പുലര്‍കാലം കിഴക്കോട്ടു തിരിഞ്ഞു ജപിയ്ക്കുന്നത് ഉത്തമമാണ്. എന്നും രാവിലെ, അല്ലെങ്കില്‍ ശുഭകാര്യങ്ങള്‍ക്കു പോകുമ്പോള്‍ മുതിര്‍ന്നവരുടെ കാല്‍ തൊട്ടു വന്ദിയ്ക്കണം. ഇത് അവരുടെ അനുഗ്രഹം ലഭിക്കുന്നതിന് ഇടയാക്കും. മത്സ്യങ്ങള്‍ക്ക് അന്നമൂട്ടുന്നത് വീട്ടിൽ മഹാലക്ഷ്മിയെ വിളിച്ചുവരുത്തും. വീട്ടില്‍ ആദ്യം പാകം ചെയ്യുന്ന ഭക്ഷണം പശുവിന് നല്‍കുന്നതോ അല്ലെങ്കിൽ രാവിലെ തന്നെ പശുവിന് അൽപ്പം പുല്ലുനൽകുന്നതോ ഉത്തമമാണ്.
Post Your Comments