ആരായിരുന്നു അനിൽ മാധവ് ദവെ? പ്രകൃതിയെ അറിഞ്ഞ സാധാരണ മനുഷ്യൻ. പ്രകൃതി സ്നേഹിയായ അദ്ദേഹം തന്റെ മരണശേഷം തന്റെ ഓർമ്മയ്ക്കായി വൃക്ഷങ്ങൾ വെച്ച് പിടിപ്പിക്കാനാണ് വിൽപത്രത്തിൽ എഴുതിയത്. സ്വജീവിതം സന്ദേശമാക്കിയ ആളായിരുന്നു അനിൽ മാധവ് ദവെ.കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റത്തിന് ശേഷം അദ്ദേഹത്തിന്റെ ക്രിയാത്മക പ്രവർത്തനങ്ങൾ വളരെയധികം പ്രശംസ പിടിച്ചു പറ്റി.രാഷ്ട്രീയ പ്രവര്ത്തകന് എന്നതിലുപരി അദ്ദേഹം മദ്ധ്യപ്രദേശത്തിലെ ഒരു പച്ചയായ പരിസ്ഥിതി പ്രവര്ത്തകന് കൂടിയായിരുന്നു.
പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ മുന്‍നിര പോരാളികളില്‍ ഒരാളായിരുന്ന അദ്ദേഹം നര്‍മദ നദിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നു.അദ്ദേഹത്തിന്റെ പരിസ്ഥിതി പ്രവർത്തനം കണ്ടു കൊണ്ട് തന്നെയാണ് അദ്ദേഹം മന്ത്രിസഭയിൽ എത്തിയപ്പോൾ അദ്ദേഹത്തിന് പരിസ്ഥിതി വകുപ്പ് തന്നെ ലഭിച്ചതും. നദികള്‍ മലിനമാക്കുന്ന വ്യവസായസ്ഥാപനങ്ങള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാനായിരുന്നു മന്ത്രിയായ ശേഷമുള്ള ദവെയുടെ ആദ്യ തീരുമാനം.ഗംഗയടക്കമുള്ള നദികളില്‍ മലിനീകരണം തടയാന്‍ നിരീക്ഷണ സംവിധാനമടക്കം ഒരുക്കാന്‍ നദികളുടെ കണക്കെടുപ്പ് നടത്താനും മന്ത്രി ഉത്തരവിടുകയും അത് സംബന്ധിച്ച ബില്ലിന്റെ പണിപ്പുരയിലുമായിരുന്നു അദ്ദേഹം.
മലിനീകരണം തടയാനും ജലശ്രോതസുകള്‍ സംരക്ഷിക്കാനും ശക്തമായ നടപടികള്‍ ഉള്‍ക്കൊള്ളുന്ന നിയമത്തിനായിരുന്നു അദ്ദേഹം പ്രാധാന്യം കൊടുത്തു. ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിനായി ഉള്ള പ്രവർത്തനങ്ങളിലും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. മൂന്നാർ പ്രശ്നങ്ങളിൽ ഇടപെടാനിരിക്കെയായിരുന്നു അപ്രതീക്ഷിത മരണം. കേരളത്തിലെ പ്രവർത്തനങ്ങളിൽ ആറന്മുള വിമാനത്താവവളത്തിനു പരിസ്ഥിതി അനുവാദം നിഷേധിച്ചതിൽ മുഖ്യ പങ്ക് വഹിച്ചു.മധ്യപ്രദേശ് ബര്‍ണഗറിലെ ഉജ്ജയിന്‍ സ്വദേശിയാണ് ദവെ. അവിവാഹിതനാണ്.
ഗുജറാത്തി കോളജില്‍ നിന്ന് കൊമേഴ്സില്‍ ബിരുദാനന്തര ബിരുദം നേടി. ഹിന്ദിയിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.ആര്‍എസ്എസിലൂടെ പൊതുരംഗത്തേക്ക് എത്തിയ ദവെ ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന നിലയിലും പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയത്. അദ്ദേഹത്തിന്റെ പരിസ്ഥിതി സ്നേഹത്തിനു ഈ ഒരു ഉദാഹരണം മതി. “എന്റെ സ്മരണകൾ നിലനിർത്താൻ ആഗ്രഹമുണ്ടെങ്കിൽ, സ്മാരകങ്ങൾ നിർമിക്കാതെ മരം നട്ടുവളർത്തൂ..” എന്നായിരുന്നു വിൽപത്രത്തിലെ ആഗ്രഹം.
കഴിഞ്ഞവർഷം നർമദയുടെ തീരത്തെ ഗ്രാമങ്ങളിലൂടെ കാൽനടയായി സഞ്ചരിച്ചാണ് അദ്ദേഹം നർമദാ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിച്ചത്.പ്രദേശത്തെ ആദിവാസി മേഖലകളിൽ ആർഎസ്എസിന്റെ ഏകവിദ്യാലയ പദ്ധതിയുടെ മുഖ്യ പ്രചാരകനും ദവെയായിരുന്നു. രാജ്യത്തിനു തീരാ നഷ്ടമാണ് ദവെയുടെ മരണം എന്നത് എതിർ രാഷ്ട്രീയക്കാർ പോലും അംഗീകരിക്കുന്നതാണ്.
Post Your Comments