Latest NewsNewsIndia

രാജ്യത്താകമാനം പ്രസവാനുകൂല്യപദ്ധതി നടപ്പാക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

 

ന്യൂഡൽഹി:  രാജ്യത്താകമാനം പ്രസവാനുകൂല്യപദ്ധതി നടപ്പാക്കുന്നതിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.ഈ പദ്ധതിയുടെ പ്രത്യേകതകൾ ഇവയാണ്.പ്രസവത്തിന് മുമ്പും പിമ്പും ആവശ്യത്തിന് വിശ്രമം എടുക്കുന്നതിനായി വനിതകള്‍ക്ക് അവര്‍ക്കുണ്ടാകുന്ന വേതനനഷ്ടം പണമായി കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്നതാണ് പദ്ധതിയുടെ ഒരു പ്രത്യേകത.

ജീവനുള്ള ആദ്യ കുട്ടിയ്ക്ക് ജന്മം നല്‍കുന്നതിന് മുമ്പും പിമ്പും സ്ത്രീകള്‍ക്ക് ആവശ്യത്തിന് വേണ്ട വിശ്രമം എടുക്കുന്നതിനായി അവരുടെ വേതനത്തിലുണ്ടാകുന്ന നഷ്ടത്തിന്റെ ഒരു വിഹിതം കേന്ദ്ര ഗവണ്മെന്റ് നൽകുന്നു.പണമായി നഷ്ടപരിഹാരം നല്‍കുന്നതുകൊണ്ട് ഗര്‍ഭിണികളും മുലപ്പാല്‍ നല്‍കുന്നവരുമായ അമ്മമാര്‍ക്ക് അവരുടെ ആരോഗ്യ സ്ഥിതി മെച്ചമായി സൂക്ഷിക്കാന്‍ കഴിയും.

കൂടാതെ വളര്‍ച്ചാമുരടിപ്പ്, ക്ഷയം പോലുള്ള പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ കഴിയും.2017 ജനുവരി ഒന്നുമുതലുള്ള മുന്‍കാല്യപ്രാബല്യത്തോടെ പദ്ധതി എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ചു. 2016 ഡിസംബര്‍ 31ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് സമസ്ത ഇന്ത്യാ പ്രസവാനുകൂല്യ പദ്ധിപ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button