KeralaLatest NewsNews

ഭാരതത്തിനെതിരെ നീങ്ങുന്ന ഐ.എസ് ഭീകരരെ കൊന്നുകളയണം -അഡ്വ. പ്രതീഷ് വിശ്വനാഥ് ; കശ്മീരിലെ ഹിന്ദുവിന് പറ്റിയത് ഇനിയും ഭാരതത്തില്‍ ആവര്‍ത്തിക്കരുത്

തിരുവനന്തപുരം•ഐഎസിന്റെ കിരാതവാഴ്ച ലോകം ഭീതിയോടെയാണ് വീക്ഷിക്കുന്നത്. ലോകത്തെ മുഴുവന്‍ ഇസ്ലാമിക ഭരണത്തിന്‍കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഇവര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ലോക വ്യാപകമായി സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണ ജനങ്ങള്‍ ഇരയാക്കപ്പെടുന്നു. ഇന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഈ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കേരളത്തിലുള്ളവര്‍ പോലും ഇത്തരം സംഘടനകളുടെ അമരക്കാരായി പ്രവര്‍ത്തിക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.  സംഘടനയുടെ നിയന്ത്രണത്തിലുള്ള സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നത് മലയാളികളാണെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. മലയാളികളെ അടക്കം വ്യാപകമായി സംഘടനയിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഭീകര്‍ കേരളത്തെയടക്കം ലക്ഷ്യംവയ്ക്കുമ്പോള്‍ ഇതിനെതിരെയുള്ള പ്രചാരണങ്ങളും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. ഇത്തരത്തില്‍ ഐഎസിനെതിരെ ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭാരതത്തിനെതിരെ നീങ്ങുന്ന ഐഎസ് ഭീകരരെ കൊന്നുകളയണമെന്നാണ് പ്രതീഷ് ഫെയ്‌സ് ബക്കിലൂടെ ആഹ്വാനം ചെയ്യുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഭാരതത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍ നാം പ്രതിരോധത്തിന് തയ്യാറാകണം. ഭാരതത്തിനെതിരായി നീങ്ങുന്ന ഭീകരരെ വകവരുത്തുന്നവര്‍ക്ക് നിയമപരമായും ശീരീരികമായും തങ്ങള്‍ സംരക്ഷണം ഉറപ്പ് നല്‍കുന്നുവെന്നും പ്രതീഷ് പറയുന്നു. കാശ്മീരിലെ ഹിന്ദുക്കള്‍ക്ക് പറ്റിയത് ഇനിയും ഭാരതത്തില്‍ ആവര്‍ത്തിക്കരുത്. അതിനാല്‍ ഐഎസ് ഭീകരരെ നമ്മള്‍തന്നെ കൊന്നു കളയണമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button