Latest NewsNewsInternationalTechnology

വാനാക്രൈ ആക്രമണത്തേക്കാൾ പ്രഹരശേഷിയുള്ള കംപ്യൂട്ടർ പ്രോഗ്രാം പടരുന്നതായി സൂചന

ലണ്ടൻ: പുതിയ കംപ്യൂട്ടർ പ്രോഗ്രാം പടരുന്നതായി സൂചന. വാനാക്രൈ ആക്രമണത്തേക്കാൾ അപകടകരമായതാണ് ഈ കമ്പ്യൂട്ടർ പ്രോഗ്രാം എന്നാണ് റിപോർട്ടുകൾ. പുതിയ പ്രോഗ്രാമും പ്രഹരശേഷിയുള്ള വാനാക്രൈ ആക്രണം സാധ്യമാക്കിയ വിൻഡോസിലെ സുരക്ഷാ പിഴവാണു ഉപയോഗിക്കുന്നത്. ഇതിനകം രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളെ ബാധിച്ചു.
 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കംപ്യൂട്ടറുകൾ ഉപയോഗിച്ച് ഉടമകളറിയാതെ ബിറ്റ്കോയിനു സമാനമായ ഡിജിറ്റൽ കറൻസി നിർമിക്കുകയാണ് പ്രോഗ്രാമിന്റെ രീതി. ഇവയുടെ പ്രധാന ലക്ഷ്യം ഉത്തര കൊറിയൻ ഹാക്കർമാർ പ്രചരിപ്പിച്ച മൊനേറോ എന്ന ഡിജിറ്റൽ കറൻസിയാണ്. വ്യാപനം ഏപ്രിൽ മുതൽ തുടങ്ങിയെന്നാണു സൂചന.
 
ഈ രീതിയിൽ പത്തു ലക്ഷം ഡോളർ സമ്പാദിച്ചെന്നാണ് കണക്ക്. ഇതിനു പിന്നാലെ 56 കോടി ഇ–മെയിലുകളും പാസ്‍വേഡുകളും ഇന്റർനെറ്റിലൂടെ പുറത്തായതായി പ്രമുഖ സൈബർ സുരക്ഷാസ്ഥാപനമായ ക്രോംടെക്ക് റിസർച് സെന്റർ. ഇതിനിടെ വാനാക്രൈ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി ചൈനീസ് മാധ്യമങ്ങൾ രംഗത്തെത്തി.
 
നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) അധികൃതരുടേതാണ് അനൗദ്യോഗിക മുന്നറിയിപ്പ്. വൈറസ് അടങ്ങിയ ലിങ്കുകൾ വാട്‌സാപ് വഴി പ്രചരിക്കാൻ സാധ്യതയേറെയുണ്ടെന്നും വാട്‌സാപ് വഴിയും ഇ മെയിലുകൾ വഴിയും വരുന്ന അപരിചിത ലിങ്കുകളിലും ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button