കൽപ്പറ്റ/വയനാട്: വയനാട്ടിലും നിലമ്പൂരിലും ഹർത്താൽ ആരംഭിച്ചു. നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍കോട് റെയില്‍വേ പാതയോടുള്ള ഇടതുസര്ക്കാറിെന്റ അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എന്‍.ഡി.എയും ആഹ്വാനം ചെയ്ത ഹർത്താലാണ് ആരംഭിച്ചത്. വയനാട് ജില്ലയിലും നിലമ്പൂർ നിയോജക മണ്ഡലത്തിലുമാണ് ഹർത്താൽ നടക്കുന്നത്. പത്രം, പാല്, ആശുപത്രി, വിവാഹം തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments