പാരീസ്: ഫ്രാന്‍സില്‍ അധികാരമേറ്റ പുതിയ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി തന്റെ മന്ത്രിസഭയിലെ പകുതി സീറ്റുകളും സ്ത്രീകള്‍ക്ക് മാറ്റി വച്ചു.
ആകെ 22 പേരാണ് പുതിയ മന്ത്രിസഭയിലുള്ളത്. ഇതില്‍ 11 പേരും സ്ത്രീകളാണ്. തന്റെ മന്ത്രിസഭയില്‍ 50 ശതമാനം സീറ്റുകള്‍ വനിതകള്ക്കായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെതന്നെ മാക്രോണ്‍ വ്യക്തമാക്കിയിരുന്നു.
ഒളിമ്പിക്സ് ഫെന്‍സിങ് ചാംപ്യന്‍ ലോറ ഫ്ളെസ്സലാണ് കായിക മന്ത്രി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാക്രോണിന്റെ യൂറോപ്യന്‍ ഉപദേശകയായിരുന്ന സില്‍വി ഗുളാര്ഡിനെ പ്രതിരോധമന്ത്രിയായും നിയമിച്ചു.
Post Your Comments